സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സൈന്യത്തില്‍ തുല്യത കൊണ്ടു വരണം; വനിതകള്‍ക്ക് കരസേനാ മേധാവികളാകാം: സുപ്രീംകോടതി

വിമെന്‍ പോയിന്‍റ് ടീം

സൈന്യത്തിന്റെ ഉയര്‍ന്ന പദവില്‍ സ്ത്രീകളെ നിയമിക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി.

ശരിയായ തുല്യത സൈന്യത്തിലും കൊണ്ടു വരണമെന്നും ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകളോട് ഇക്കാര്യത്തില്‍ വിവേചനം കാണിച്ചുവെന്നും ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.സൈന്യത്തിനക്ക് വനിതകളുടെ റിക്രൂട്ട്‌മെന്റുമായും സ്ഥാനക്കയറ്റവുമായും ബന്ധപ്പെട്ട് സ്ഥിരം സംവിധാനം ആവശ്യമാണെന്നും സ്ഥാനക്കയറ്റമടക്കമുള്ള കാര്യങ്ങളില്‍ തുല്യത പാലിക്കണമെന്നും സുപ്രീം കോടതി വിധിച്ചു.

സ്ത്രീകളെ അധിക്ഷേപിക്കുന്നത് ആര്‍മിക്കും സ്ത്രീകള്‍ക്കും മോശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവില്‍ സൈന്യത്തിനകത്ത് വനിതകളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് പ്രത്യേക സംവിധാനങ്ങളില്ല.വനിതകള്‍ക്ക് കരസേനാ യൂണിറ്റ് മേധാവികളാകാമെന്ന ദല്‍ഹി ഹൈക്കോടതി വിധി ശരിവെച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും