സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നരേന്ദ്രമോദി സ്വാധി പ്രാചിക്കെതിരെ നടപടിയെടുക്കണം: കോടിയേരി

വിമെൻ പോയിന്റ് ടീം

ഇന്ത്യ മുസ്ളീം മുക്തമാക്കണമെന്ന വിഎച്ച്പി നേതാവ് സ്വാധി പ്രാചിയുടെ  പരാമര്‍ശത്തിനെതിരെ നടപടി എടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപെട്ടു.

സ്വാധി പ്രാചിയുടെ പ്രഖ്യാപനം ആര്‍എസ്എസിന്റെ അജണ്ടയാണ്. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സംഘപരിവാര്‍ സംഘടിപ്പിച്ച യോഗത്തിലാണ് വര്‍ഗീയ വിഷം തുളുമ്പുന്ന ഇത്തരം ഒരു പ്രസംഗം അവര്‍ നടത്തിയത്. ഈ സമീപനത്തെ അപലപിക്കാനോ തള്ളിപ്പറയാനോ ബിജെപിയുടെ ഒരു നേതാവുപോലും ഇതുവരെ തയ്യാറായിട്ടില്ലെന്നും കോടിയേരി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കോടിയേരിയുടെ പ്രതികരണം. 

ബോളിവുഡ് താരങ്ങളായ അമീര്‍ഖാനും ഷാരൂക്ഖാനും എതിരെ ഇവര്‍ നടത്തിയ പരാമര്‍ശങ്ങളും അത്യന്തം അപലപനീയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇത്തരം സംഭവങ്ങള്‍ കണ്ടില്ല എന്ന് നടിക്കുകയാണ്. സാമുദായിക കലാപത്തിനു ഇടയാക്കുന്ന പ്രസംഗം നടത്തിയ സ്വാധിപ്രാചിക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിച്ച് മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ എന്ന് തെളിയിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്. സ്വാധി പ്രാചിയുടെ നിലപാടിനെതിരെ മതനിരപേക്ഷ ജനവിഭാഗങ്ങളും ജനാധിപത്യവാദികളും ശക്തമായി പ്രതികരിക്കണമെന്നും കോടിയേരി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും