സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സിനിമാ രംഗത്ത് സ്ത്രീ സാന്നിധ്യം ശക്തമാകണം: മുഖ്യമന്ത്രി

വിമെൻ പോയിന്റ് ടീം

ഡോക്ക്യുമെന്ററി ഹ്രസ്വ ചലച്ചിത്രങ്ങള്‍ക്ക് മുഴു നീള ചിത്രങ്ങള്‍ക്കുള്ള സ്വീകാര്യത ലഭിക്കുന്ന ഈ കാലത്ത് സ്ത്രീ സാന്നിധ്യം സിനിമാ രംഗത്ത് ശക്തമാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സിനിമയില്‍ നിന്നും സ്ത്രീ വിരുദ്ധത മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒമ്പതാമത് അന്താരാഷ്ട്ര ഡോക്ക്യുമെന്ററിഹ്രസ്വ ചലചിത്രമേള കൈരളി തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്യാമറകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഊര്‍ജ്ജമാണ് കാഴ്ച്ചകള്‍ മികവുറ്റതാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോക്ക്യുമെന്ററിയിലൂടെ പല ജീവിതങ്ങളാണ് ഡോക്ക്യുമെന്റ് ചെയ്യപ്പെടുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍ ബാഹ്യ ഇടപെടല്‍ നടക്കുന്ന ഈ കാലത്ത് ഡ്യോക്കുമെന്ററിയുടെ സാധ്യതകള്‍ ഏറെയാണ്. സത്യസന്ധമായ സൃഷ്ടികള്‍ ശ്രദ്ധിക്കപ്പെടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും