സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

'റൗളറ്റ് നിയമത്തേയും പൗരത്വ നിയമത്തേയും ചരിത്രം കരിനിയമമായി ഓര്‍ക്കും': ഊര്‍മിള മതോണ്ഡ്കര്‍

വിമെന്‍ പോയിന്‍റ് ടീം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടിയും രാഷ്ട്രീയ നേതാവുമായ ഊര്‍മിള മതോന്ദ്കര്‍. ഇന്ത്യന്‍ ചരിത്രത്തിലെ കരിനിയമമായി പൗരത്വ ഭേദഗതി അറിയപ്പെടുമെന്ന് അവര്‍ പറഞ്ഞു. പൗരത്വ നിയമത്തെ റൗളറ്റ് നിയമത്തോടാണ് ഊര്‍മിള മതോണ്ഡ്കര്‍ ഉപമിച്ചത്.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നുഅവര്‍.
” മഹാത്മാഗാന്ധിയുടെ പ്രത്യയശാസ്ത്രം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഞങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരും ( പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവര്‍) അവരുടെ നേതാക്കന്മാരും രാജ്ഘട്ടില്‍ പോയി ഗാന്ധിജിക്ക് സ്തുതി അര്‍പ്പിക്കുകയാണ് വേണ്ടത്.”, അവര്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും