സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം. കമലം അന്തരിച്ചു

വിമെന്‍ പോയിന്‍റ് ടീം

 കോണ്‍ഗ്രസിന്റെ പ്രമുഖ വനിതാ നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം. കമലം അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോടുള്ള വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

1946ല്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന കമലം ഘട്ടം ഘട്ടമായിരുന്നു രാഷ്ട്രീയജീവിതത്തില്‍ വളര്‍ന്നു വന്നത്. 1982ല്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നും ജയിച്ച് നിയമസഭയിലെത്തിയ കമലം 1982-87 വരെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു.

വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എ.ഐ.സി.സി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച എം. കമലം എഴുപത് വര്‍ഷത്തോളം സജീവമായി പൊതുരംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസിലെ മികച്ച സംഘാടകയായി അറിയപ്പെട്ടിരുന്ന നേതാവായിരുന്നു എം. കമലം. 1975ല്‍ അടിയന്തരാവസ്ഥക്കെതിരെ സമരം നടത്തിയതിന്റെ പേരില്‍ ജയില്‍വാസവുമനുഭവിച്ചിട്ടുണ്ട്.എം. കമലത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് പൗരത്വ ഭേദഗതിക്കെതിരെ നടത്താനിരുന്ന യു.ഡി.എഫിന്റെ മനുഷ്യ ഭൂപടസമരം കോഴിക്കോട് ജില്ലയില്‍ നിന്നും മാറ്റിവെച്ചു. ജില്ലയില്‍ കോണ്‍ഗ്രസ് നേതൃത്വം നടത്താനിരുന്ന മറ്റു പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്.

ഭര്‍ത്താവ് പരേതനായ മാമ്പറ്റ സാമിക്കുട്ടി. മക്കള്‍ എം.യതീന്ദ്രദാസ് പത്മജ ചാരുദത്തന്‍, എം. മുരളി, എം. രാജഗോപാല്‍, എം. വിജയകൃഷ്ണന്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും