സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മലയാളത്തിന്റെ സുകൃതം സുഗതകുമാരിക്ക് എണ്‍പത്തിയാറ് വയസ്

വിമെന്‍ പോയിന്‍റ് ടീം

മലയാളത്തിന്റെ എഴുത്തമ്മ സുഗതകുമാരിക്ക് ഇന്ന് ആഘോഷങ്ങളില്ലാതെ എണ്‍പത്തിയാറാം പിറന്നാള്‍. കൊടിയ സഹനത്തില്‍ നിന്ന് ആനകളെ രക്ഷിക്കണം; നിയന്ത്രണംനഷ്ടമായ മനസ്സുകള്‍ക്ക് പതിനാലുജില്ലകളിലുംഅഭയമൊരുക്കണം; ഇതൊക്കെയാണ് പിറന്നാളില്‍ സുഗതകുമാരിയുടെ ചിന്ത.

സാമൂഹ്യസേവനത്തിനായി മാറ്റിവെച്ച ജീവിതം. തികഞ്ഞ പ്രകൃതിസ്‌നേഹി, കവയത്രി, എല്ലാത്തിലുമുപരി മനുഷ്യസ്‌നേഹി ഇതെല്ലാമാണ് സുഗതകുമാരി. തുല്യതകളില്ലാത്ത അസാമാന്യവ്യക്തിത്വത്തിനുടമയാണ് ടീച്ചര്‍. 1979-ല്‍ ആരംഭിച്ച സൈലന്റ്‌വാലി പ്രക്ഷേഭത്തോടെയാണ് സുഗതകുമാരി ശ്രദ്ധിക്കപ്പെടുന്നത്. 1980-ല്‍ എന്‍.വി.കൃഷ്മവാരിയറുടെ നേതൃത്വത്തില്‍ രൂപംകൊണ്ട 'പ്രകൃതി സംരക്ഷണസമിതി'യില്‍ അംഗമായിരുന്നു ടീച്ചര്‍. 1985-ല്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ മുഖ്യനിരീക്ഷകയായിരുന്നു അവര്‍. അതിന്റെ ഭാഗമായി ഒരു മൊട്ടക്കുന്നിനെ 'കൃഷ്ണവനം' എന്ന പേരില്‍ വനമാക്കി മാറ്റിയെടുത്തു. അതേ വര്‍ഷം തന്നെ അവര്‍ മാനസികാസ്വാസ്ഥ്യമുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി 'അഭയ' രൂപീകരിച്ചു, അതിന്റെ സെക്രട്ടറി സ്ഥാനമേറ്റു. തിരസ്‌കൃതരായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന 'അത്താണി', ലഹരിവിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന 'ബോധി' എന്നീ സംഘടനകളും ടീച്ചറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

1961 ല്‍ ആദ്യ കവിത മുത്തുച്ചിപ്പി പുറത്തിറക്കി. 67 ല്‍ പാതിരാപ്പൂക്കള്‍ എന്ന കവിതാസമാഹാരത്തിന് സാഹിത്യ അക്കാദമി പുരസ്കാരം. 68ല്‍ പാവം മാനവഹൃദയവും തൊട്ടടുത്തവര്‍ഷം ഇരുള്‍ ചിറകുകളും ആസ്വാദകര്‍ക്ക് മുന്നില്‍. രാത്രിമഴയ്ക്ക് 77 ല്‍കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. 81 ല്‍ പുറത്തിറങ്ങിയ അന്പലമണികള്‍ക്ക് വയലാര്‍ അവാര്‍ഡും ആശാന്‍ പുരസ്കാരവും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. 
കുറിഞ്ഞിപ്പൂക്കള്‍,തുലാവര്‍ഷപ്പച്ച,കൃഷ്ണകവിതകള്‍, ദേവദാസി, വാഴത്തേന്‍ മലമുകളിലിരിക്കെ തുടങ്ങിയവ പ്രധാന രചനകള്‍.ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം, ബാലാമണിയമ്മ പുരസ്കാരം, 2009 ല്‍ മലയാളത്തിന്‍റെ സമുന്നത സാഹിത്യ ബഹുമതിയായ എഴുത്തഛന്‍ പുരസ്കാരം എന്നിവ സുഗതകുമാരിയെ തേടിയെത്തി. 2006 ല്‍ പത്മശ്രീ നല്‍കി ആദരിച്ചു.ഭാരതസര്‍ക്കാരിന്‍രെ 'ഇന്ദിര പ്രിയദര്‍ശിനി',  2013 ല്‍ 'സരസ്വതീസമ്മാന്‍' എന്നിവ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ സുഗതകുമാരിയെ തേടിയെത്തി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും