സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കേരളത്തെ സംബന്ധിച്ച് ദൗര്‍ഭാഗ്യകരംഃ പ്രിയങ്ക

വിമെൻ പോയിന്റ് ടീം

മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ സംസ്‌കാരത്തിനു പള്ളി സെമിത്തേരി അനുവദിക്കാത്തതിനെതിരെ പ്രമുഖ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.ഒരു ദേശീയ മാധ്യമത്തോടാണ് മതേതര കേരളത്തിനു കളങ്കം ചാര്‍ത്തുന്ന സംഭവത്തെക്കുറിച്ച് തന്റെ പ്രതികരണം പ്രിയങ്ക അറിയിച്ചത്.

അന്യമതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചു എന്ന കാരണത്താലാണ് പള്ളി സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ പള്ളി അനുമതി നിഷേധിച്ചത്.കുമരകത്തെ ആറ്റാമംഗലം സെന്റ് ജോണ്‍സ് ദേവാലയത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിയത്.ദേവാലയത്തിന്റെ നടപടി തികച്ചും ദൗര്‍ഭാഗ്യകരമാണെന്നു പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് മുത്തശ്ശി മരിച്ചത്. അഞ്ചാം തീയതിയാണ് മൃതദേഹം കോട്ടയത്തെത്തിച്ചത്.
പിന്നീട് പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിലാണ് മൃതദേഹം സംസ്‌കരിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും