സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പ്രധാനമന്ത്രിയ്ക്ക് പോസ്റ്റ് കാര്‍ഡയച്ച് സ്ത്രീകളുടെ പ്രതിഷേധം

വിമെന്‍ പോയിന്‍റ് ടീം

ഒരു മാസമായി രാജ്യത്തെ സ്ത്രീകള്‍ തെരുവിലിറങ്ങി സമരത്തിനണിനിരന്നിട്ടും മിണ്ടാട്ടമില്ലാത്ത പ്രധാനമന്ത്രിയ്ക്ക് പോസ്റ്റ് കാര്‍ഡയച്ച് പ്രതിഷേധം. ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ അണിനിരന്ന സ്ത്രീകളാണ് മോദിക്ക് പോസ്റ്റ് കാര്‍ഡയച്ച് സംവാദത്തിന് ക്ഷണിച്ചത്.

‘ ഞങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഷഹീന്‍ ബാഗിലേക്ക് ക്ഷണിക്കുന്നു. ഞങ്ങളോടൊപ്പം ഒരു ചായ കുടിക്കാന്‍. ഞങ്ങളുടെ പ്രശ്‌നങ്ങളില്‍ സംവദിക്കാന്‍, ഞങ്ങളുടെ ആശങ്കകളറിയിക്കാന്‍. നിങ്ങളെന്നുവരും” എന്ന് ആരാഞ്ഞാണ് ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്ന വനിതകള്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്.

മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന പൗരത്വഭേദഗതി നിയമം നടപ്പാക്കരുതെന്നും, എന്‍.ആര്‍.സി, എന്‍.പി.ആര്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം എന്നും ആവശ്യപ്പെട്ടാണ് ഷഹീന്‍ബാഗില്‍ ആയിരകണക്കിന് സ്ത്രീകള്‍ പ്രതിഷേധത്തിന് ഇറങ്ങിയിരിക്കുന്നത്.

ഒരു മാസമായി സമരം ചെയ്യുന്ന സ്ത്രീകളോട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. 2014 പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുയര്‍ത്തിയ മുദ്രാവാക്യമാണ് ‘ചായ് പേ ചര്‍ച്ച’. എന്നാല്‍ അതിനുശേഷം മോദി ഇതുവരെ തുറന്ന ഒരു സംവാദത്തിനും തയ്യാറായിട്ടില്ല എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും