സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അഭിഭാഷക ഇന്ദിരാ ജയ്‌സിംഗിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് നിര്‍ഭയയുടെ അമ്മ

വിമെന്‍ പോയിന്‍റ് ടീം

മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ദല്‍ഹിയില്‍ കൂട്ടലൈംഗികാക്രമണത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാ ദേവി. മകളെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് മാപ്പു കൊടുക്കണമെന്നാണ് ഇന്ദിരാ ജയ്‌സിംഗ് നിര്‍ഭയയുടെ അമ്മയോട് നിര്‍ദേശിച്ചത്.

ഇത്തരത്തിലുള്ള ഒരു നിര്‍ദേശം തനിക്ക് തരാന്‍ ഇന്ദിരാ ജയ്‌സിംഗ് ആരാണെന്ന് ആശാ ദേവി ചോദിച്ചു.മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ദല്‍ഹിയില്‍ കൂട്ടലൈംഗികാക്രമണത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാ ദേവി. മകളെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് മാപ്പു കൊടുക്കണമെന്നാണ് ഇന്ദിരാ ജയ്‌സിംഗ് നിര്‍ഭയയുടെ അമ്മയോട് നിര്‍ദേശിച്ചത്.

ഇത്തരത്തിലുള്ള ഒരു നിര്‍ദേശം തനിക്ക് തരാന്‍ ഇന്ദിരാ ജയ്‌സിംഗ് ആരാണെന്ന് ആശാ ദേവി ചോദിച്ചു.ഇന്ന് അവര്‍ പ്രതികള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ചില ആളുകള്‍ എപ്പോളും ലൈംഗികാക്രമണ മനോഭാവമുള്ളവരെ പിന്തുണച്ചു കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ലൈംഗികാക്രമണങ്ങള്‍ ഒരിക്കലും അവസാനിക്കില്ല’, ആശാ ദേവി പറഞ്ഞു.

നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ നാലു പ്രതികളുടെ വധശിക്ഷ ജനുവരി 22 ന് നടപ്പിലാക്കാനാകില്ലെന്ന് ദല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതി മുമ്പാകെ അറിയിച്ചതില്‍ ആശാ ദേവി നിരാശ പ്രകടിപ്പിച്ചിരുന്നു.

നിലവില്‍ നിര്‍ഭയ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുമെന്നാണ് തീരുമാനം. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിങ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരുടെ ശിക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് നടപ്പാക്കുക.പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദല്‍ഹി പാട്യാല ഹൗസ് കോടതി മരണവാറണ്ട് ഇറക്കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും