സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നിര്‍ഭയകേസ് : പ്രതികളുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

വിമെന്‍ പോയിന്‍റ് ടീം

നിര്‍ഭയകേസ് പ്രതികളുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ ഹര്‍ജികളാണ് അഞ്ചംഗ ബെഞ്ച് തള്ളിയത്.

തങ്ങളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്. തിരുത്തല്‍ ഹരജി തള്ളിയതോടെ ഇനിയുള്ള വഴിയെന്നത് ദയാഹരജിയാണ്. അതിലേക്ക് പ്രതികള്‍ കടക്കുമോ എന്നതില്‍ വ്യക്തതയില്ല.

തങ്ങളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്. തിരുത്തല്‍ ഹര്‍ജി തള്ളിയതോടെ ഇനിയുള്ള വഴിയെന്നത് ദയാഹര്‍ജിയാണ്. അതിലേക്ക് പ്രതികള്‍ കടക്കുമോ എന്നതില്‍ വ്യക്തതയില്ല.നേരത്തെ തന്നെ ദയാഹര്‍ജി നല്‍കാന്‍ പ്രതികള്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇത് തള്ളണമെന്ന നിര്‍ദേശം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രപതിക്ക് മുന്‍പില്‍ വെച്ചതോടെ പ്രതികള്‍ ഈ നീക്കത്തില്‍ നിന്നും പിന്‍വാങ്ങി.

തുടര്‍ന്നായിരുന്നു പ്രതികള്‍ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. നിലവിലെ സാഹചര്യത്തില്‍ ജനുവരി 22 ന് തന്നെ വധശിക്ഷ നടക്കുമെന്നാണ് അറിയുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും