സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നിര്‍ഭയ കേസ്: വധശിക്ഷ 22-ന് നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍

വിമെന്‍ പോയിന്‍റ് ടീം

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. പ്രതികളിലൊരാള്‍ ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ ഈ മാസം 22ന് നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്ത നിലവില്‍ വന്നത്. പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാന്‍ കീഴ്‌ക്കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

മരണവാറണ്ടിനെതിരെ കേസിലെ പ്രതി മുകേഷ് സിങ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ഈ ഹര്‍ജി പരിഗണിച്ചത് ബുധനാഴ്ച പന്ത്രണ്ടുമണിക്കാണ് അപ്പോഴാണ് പ്രതി ദയാഹര്‍ജിയുമായി മുന്നോട്ട് പോയതിനാല്‍ വധശിക്ഷ 22ന് നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഓരോ പ്രതികള്‍ വെവ്വേറെ ദയാഹര്‍ജി നല്‍കുന്നത് നിരാശാജനകമാണെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും