സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗൗരി ലങ്കേഷ് കൊലക്കേസ്: മുഖ്യ ആസൂത്രകന്‍ സനാതന്‍ സനസ്തയുടെ പ്രമുഖ പ്രവര്‍ത്തകന്‍

വിമെന്‍ പോയിന്‍റ് ടീം

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലക്കേസിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ജാര്‍ഖണ്ഡ് ധന്‍ബാദില്‍വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

മുരളി എന്നറിയപ്പെട്ടിരുന്ന 44കാരനായ റുഷികേശ് ദിയോദികറാണ് അറസ്റ്റിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട് 2018 നവംബറില്‍ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തീവ്രവാദ സംഘടനയായ സനാതന്‍ സന്‍സ്തയുമായും അതിന്റെ അനുബന്ധ ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ള മുരളിയെ പ്രതിചേര്‍ത്തിരുന്നു.

കൊലപാതകത്തിനായുള്ള ഗൂഡാലോചന നടത്തിയവരില്‍ ഒരാളാണ് മുരളിയെന്നാണ് കണ്ടെത്തല്‍. കൊലയാളികള്‍ക്ക് പരിശീലനവും തോക്കുകളും ഉള്‍പ്പെടെ നല്‍കിയത് ഇയാളാണെന്നാണ് റിപ്പോര്‍ട്ട്.

‘ധന്‍ബാദ് ജില്ലയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംശയങ്ങളെത്തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. പ്രതിയെ നാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും’, പ്രത്യേക അന്വേഷണ സംഘം പ്രസ്താവനയില്‍ പറഞ്ഞു.

ഹിന്ദു ജനജാഗ്രതി സമിതിയുമായി അടുത്ത ബന്ധമുള്ളയാളാണ് മുരളിയെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗങ്ങളുടെ വിവരങ്ങള്‍ സമിതിയുടെയും സനാതന്‍ സന്‍സ്തയുടെയും വെബ്സൈറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും