സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

എന്‍.ഐ.എയില്‍ നിന്ന് യു.എ.പി.എ കേസ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം; യെച്ചൂരിക്ക് കത്തയച്ച് കെ.അജിത

വിമെന്‍ പോയിന്‍റ് ടീം

പന്തീരാങ്കാവ് യു.എ.പി.എ കേസ് എന്‍.ഐ.എയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവുന്നതിന് സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് കെ.അജിത സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.

എന്‍.ഐ.എ നിയമത്തിലെ 7(ബി) വകുപ്പ് പ്രകാരം എന്‍.ഐ.എ അന്വേഷണം നടക്കുന്ന ഒരു കേസ് സംസ്ഥാന സര്‍ക്കാരിന് കൈമാറാനാകും. ഈക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് കത്തില്‍ പറയുന്നത്.
അറസ്റ്റിലായ അലനും താഹയ്ക്കുമെതിരെ കാര്യമായ തെളിവുകളൊന്നും ഇല്ലാതെ തന്നെ ഇരുവരും മാവോയിസ്റ്റുകളാണെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശരിയായില്ലെന്നും കത്തില്‍ അജിത പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും