സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജെഎൻയു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി നടി ദീപിക പദുകോൺ

വിമെന്‍ പോയിന്‍റ് ടീം

മുഖം മൂടി ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ജെഎൻയു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി ബോളിവുഡ് നടി ദീപിക പദുകോൺ. അക്രമത്തിൽ പരിക്കേറ്റ ജെഎൻയു പ്രസിഡന്റ് ഒയ്ഷി ഘോഷ് അടക്കമുള്ളവരെ ദീപിക സന്ദർശിച്ചു. മുൻ പ്രസിഡന്റ് കനയ്യകുമാർ അടക്കമുള്ളവർ സ്ഥലത്തുണ്ടായിരുന്നു.

വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനാണ് ദീപിക ജെഎൻയുവിൽ എത്തിയതെന്ന് ദീപികയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. വൈകിട്ട് 7.30നാണ് താരം യൂണിവേഴ്സിറ്റിയിൽ എത്തിയത്. ജെഎൻയുവിലെ പരിപാടിയിൽ പതിനഞ്ച് മിനിറ്റോളം ദീപിക പങ്കെടുത്തു. പരിക്കേറ്റവരെ സന്ദർശിച്ചതിനു ശേഷമാണ് ദീപിക മടങ്ങിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും