സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തമിഴ്നാട്ടില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ട്രാന്‍സ് വുമണ്‍

വിമെന്‍ പോയിന്‍റ് ടീം

ചരിത്രത്തില്‍ ആദ്യമായി തമിഴ്നാട്ടിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച് ട്രാന്‍സ് വുമണ്‍. ഡി.എം.കെയെ പ്രതിനിധീകരിച്ച് മത്സരിച്ച ട്രാന്‍സ് വുമണ്‍ ആയ റിയയാണ് മികച്ച വിജയം സ്വന്തമാക്കിയത്. 950 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് 30 കാരിയായ റിയ, നാമക്കല്‍ ജില്ലയിലെ തിരുചെങ്കോട് പട്ടണത്തില്‍ വിജയിച്ചത്.

2017 മുതല്‍ ഡി.എം.കെ അംഗമായ റിയ തന്റെ വിജയം പാര്‍ട്ടി മേധാവി എം.കെ സ്റ്റാലിന് സമര്‍പ്പിച്ചു.

”വിജയം തലപതി സ്റ്റാലിന് സമര്‍പ്പിക്കുന്നു. അണ്ണാ സമാധിയിലെ കലൈഞ്ജറിന്റെ അനുഗ്രഹം തേടുകയും എന്റെ പുതിയസ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് തലപതിയുടെ അനുഗ്രഹം തേടുകയും ചെയ്യും.''

റിയ 2701 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി എ.ഐ.എ.ഡി.എം.കെയുടെ കണ്ടമ്മല്‍ 1751 വോട്ടുകള്‍ നേടി. കരുവെപ്പമ്പട്ടി പഞ്ചായത്ത് യൂണിയന്‍ പട്ടികജാതി സ്ത്രീകള്‍ക്കായി നീക്കിവച്ചിരുന്നു.

‘എന്റെ ആദ്യത്തെ ദൗത്യം ജലപ്രതിസന്ധി പരിഹരിക്കുക എന്നതാണ്. ഞങ്ങളുടെ ഗ്രാമം രൂക്ഷമായ കുടിവെള്ള പ്രശ്‌നം നേരിടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ഞാന്‍ എല്ലാ നടപടികളും സ്വീകരിക്കും. ഞങ്ങളുടെ ഗ്രാമത്തിന് മികച്ച റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനും ഞാന്‍ പ്രവര്‍ത്തിക്കും, ”അവര്‍ പറഞ്ഞു.
വികസനത്തിന് ആവശ്യമായ ഫണ്ട് കേന്ദ്രസര്‍ക്കാരില്‍ നിന്ന് തന്റെ വാര്‍ഡിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോരാടുമെന്നും റിയ കൂട്ടിച്ചേര്‍ത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും