സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പാർലമെന്റിനപ്പുറത്തേക്ക‌് സ‌്ത്രീകളുടെ ശബ്ദമുയരണം: സ്വര ഭാസ‌്കർ

വിമെന്‍ പോയിന്‍റ് ടീം

അടിസ്ഥാന ആവശ്യങ്ങൾക്കായി തെരുവിൽ സമരം നടക്കുന്ന ഇക്കാലത്ത‌് പാർലമെന്റിനപ്പുറത്തേക്ക‌് സ‌്ത്രീകൾ പോരാട്ടം വ്യാപിപ്പിക്കണമെന്ന‌് നടിയും ആക്ടിവിസ‌്റ്റുമായ സ്വര ഭാസ‌്കർ പറഞ്ഞു. ലൈംഗികാതിക്രമത്തിനും അധികാരത്തിനുമായി സ‌്ത്രീശരീരത്തെ അന്നും ഇന്നും സമൂഹം ഉപയോഗിക്കുകയാണ‌്. നമ്മുടെ പൊതുഇടങ്ങൾപോലും സ‌്ത്രീവിരുദ്ധമാണ‌്. എന്തുകൊണ്ട‌് അതങ്ങനെയായെന്ന‌് അന്വേഷിക്കാൻ നാം തയ്യാറാകുന്നില്ലെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിനിധി സമ്മേളനം ഉദ‌്ഘാടനംചെയ്‌തുകൊണ്ട്‌ അവർ പറഞ്ഞു.

ലൗ ജിഹാദ‌്പോലും സ‌്ത്രീശരീരത്തെ രാഷ‌്ട്രീയമായി ഉപയോഗിക്കാനുള്ള വിഷലിപ‌്ത ആശയത്തിന്റെ ഭാഗമാണ‌്.  നിർഭയ സംഭവത്തിന‌ുശേഷം  പീഡനങ്ങൾ  ആവർത്തിക്കുന്നു. ഏറ്റുമുട്ടലിലൂടെ പ്രതികളെ കൊലപ്പെടുത്തിയല്ല, പീഡനങ്ങൾ ഇല്ലാതാക്കേണ്ടത‌്. ഹൈദരാബാദ‌് പീഡനത്തിലെ ഉത്തരവാദികളെ വെടിവച്ചു കൊന്നപ്പോൾ  പൊലീസിനെ വാഴ്ത്തുകയും കൈയടിക്കുകയും ചെയ്തവരേറെയുണ്ട‌്. അതല്ല, പരിഹാരം. സമൂഹത്തിന്റെ മാനസികാവസ്ഥയാണ‌് മാറേണ്ടത‌്. അതിന‌് വലിയൊരു ആശയസമരത്തിലേക്ക‌് നാം ഇറങ്ങണം.

ഭാരത‌്മാതാ കീ ജയ‌്, ജയ‌് ശ്രീറാം എന്നത‌് മാത്രമാണ‌് ഇന്ത്യയുടെ പ്രശ‌്നമെന്ന രീതിയിലാണിപ്പോൾ കാര്യങ്ങൾ. ജനങ്ങളുടെ അടിസ്ഥാനപ്രശ‌്നങ്ങൾ ഇത്തരം മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൂടെ വഴിമാറ്റപ്പെടുകയാണ‌്. പക്ഷേ,  ജീവിക്കാനുള്ള അവകാശത്തിനായി ജനം ഇന്ന‌് തെരുവിൽ യുദ്ധത്തിലാണെന്നും അവർ പറഞ്ഞു. സ‌്ത്രീകൾ നേരിടുന്ന പ്രശ‌്നങ്ങൾ പറയുന്ന കവിത ചൊല്ലിയാണ‌് അവർ ഉത്ഘാടനപ്രസംഗം അവസാനിപ്പിച്ചത‌്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും