സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തൊഴിൽനിയമത്തിലെ സ‌്ത്രീവിരുദ്ധ ഭേദഗതി പിൻവലിക്കുക

വിമെന്‍ പോയിന്‍റ് ടീം

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ തൊഴിൽനിയമത്തിലെ സ‌്ത്രീവിരുദ്ധ ഭേദഗതികൾ പിൻവലിക്കണമെന്ന‌് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. കൂലി, തൊഴിൽസുരക്ഷ എന്നിവയിൽ വിവേചനവും ചൂഷണവും സൃഷ്ടിക്കുന്ന പുതിയ നിയമങ്ങൾ സ‌്ത്രീസൗഹൃദമാകുന്ന രീതിയിൽ ഭേദഗതി വരുത്തണം. കേന്ദ്രകമ്മിറ്റി അംഗം സി എസ‌് സുജാതയാണ‌് പ്രമേയം അവതരിപ്പിച്ചത‌്.

കോർപറേറ്റുകളെ സഹായിക്കുന്ന കേന്ദ്രത്തിന്റെ നവ ഉദാരവൽക്കരണ അജൻഡ വ്യക്തമാക്കുന്നതാണ‌് പുതിയ തൊഴിൽനിയമം. തൊഴിലാളികളുടെ നിലവിലെ അവകാശങ്ങൾ പരിമിതപ്പെടുത്തുന്ന രണ്ട‌് കൂട്ടിച്ചേർക്കൽകൂടി ഇതിൽ  ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ‌് സർക്കാർ.പുതിയ നിയമത്തിന്റെ പരിധിയിൽ വരാത്ത തൊഴിൽ സുരക്ഷിതത്വം കുറഞ്ഞ മേഖലകളിലാണ‌് 95 ശതമാനം സ‌്ത്രീത്തൊഴിലാളികളും പ്രവർത്തിക്കുന്നത‌്. അവരുടെ ജോലി  കൂലിത്തൊഴിലെന്ന‌ വിഭാഗത്തിൽ വരില്ല. മറ്റ‌് കൂലിത്തൊഴിലിന‌് കിട്ടുന്ന അവകാശങ്ങളും സാമൂഹ്യ സുരക്ഷിതത്വവും ഈ മേഖലയിലെ സ‌്ത്രീകൾക്ക‌് കിട്ടുന്നില്ല. അതുകൊണ്ട‌ാണ‌്  ഈ രംഗത്തെ എല്ലാ സ‌്ത്രീകളെയും ഈ നിയമഭേദഗതിയുടെ പരിധിയിൽ ഉൾപ്പെടുത്താനുള്ള സമരം അസോസിയേഷൻ ഏറ്റെടുത്തത‌്.

കോർപറേറ്റുകൾക്ക‌ായി തൊഴിലാളിയെയും  ജീവനക്കാരനെയും അനുയോജ്യമല്ലാത്ത രീതിയിൽ വ്യാഖ്യാനിച്ചതിലൂടെയാണ‌് സ‌്ത്രീകൾ ഈ നിയമത്തിന‌് പുറത്തായത‌്. വീടുകളിൽ ജോലിയെടുക്കുന്നവർ, തെരുവ‌് കച്ചവടക്കാർ ഇവരൊക്കെ നിയമത്തിൽ വരില്ല. കൂലി വാങ്ങുന്ന എല്ലാ സ‌്ത്രീകളെയും തൊഴിലാളികളായി കാണണമെന്നും  മറ്റ‌് തൊഴിലാളികൾക്ക‌് കിട്ടുന്ന അവകാശങ്ങൾ അവർക്കും ലഭിക്കത്തക്ക സംവിധാനം ഏർപ്പെടുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു‌.

തുല്യവേതനമെന്നതിനെ ദുർബലപ്പെടുത്ത ഈ നിയമം സ‌്ത്രീത്തൊഴിലാളികളുടെ അവകാശങ്ങൾ സംബന്ധിച്ച‌് നിശ്ശബ്ദത പുലർത്തുന്നു. സ‌്ത്രീകൾക്ക‌് തൊഴിലിടങ്ങളിൽ നേരിടുന്ന ചൂഷണങ്ങളൊന്നും ഉൾപ്പെടുത്തിയില്ല. മാനദണ്ഡം ലംഘിച്ചാൽ തൊഴിൽ ഉടമയ‌്ക്കെതിരെ കോടതിയിൽ പോകാനുള്ള അനുവാദവുമില്ല. ഇതിനെതിരെ സമരരംഗത്തുള്ള ട്രേഡ‌് യൂണിയനുകൾക്കും സ‌്ത്രീസംഘടനകൾക്കും  ഐക്യദാർഢ്യം പ്രഖ്യാപിച്ച‌് ജനുവരി എട്ടിന‌് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമാകാനും പ്രമേയം ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  മുംബൈ  സ്ത്രീകളുടെ   ജീവിതം പറയുന്ന  ചിത്ര‐ഫോട്ടോ‐വീഡിയോ പ്രദർശനം കെ കെ ശൈലജ ഉത്ഘാടനം ചെയ്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും