സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബംഗ്ലാദേശിൽ അധികാരത്തിനായുള്ള അതിക്രമം: ഡോ. ഫൗസിയ മോസ‌്ലേം

വിമെന്‍ പോയിന്‍റ് ടീം

അയൽരാജ്യങ്ങളിൽനിന്നെത്തുന്ന മുസ്ലിങ്ങളൊഴികെയുള്ള അഭയാർഥികൾക്ക‌് പൗരത്വം നൽകുന്ന ഇന്ത്യയുടെ നടപടി വേദനയുണ്ടാക്കുന്നതായി ബംഗ്ലാദേശ‌് സാമൂഹ്യപ്രവർത്തക ഡോ. ഫൗസിയ മോസ്ലേം പറഞ്ഞു. ഇന്ത്യയെപ്പോലെ ഒരു മതേതര രാജ്യത്ത്‌ മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്നത്‌ അംഗീകരിക്കാനാകില്ല. ബംഗ്ലാദേശിൽ മതത്തിന്റെ പേരിലല്ല, അധികാരത്തിന്റെ അടിസ്ഥാനത്തിലാണ‌് പീഡനവും ചൂഷണവും നടക്കുന്നത‌്.

സ്വത്തും ഭൂമിയും ഉള്ളവരാണ‌് അതിക്രമങ്ങൾ ചെയ്യുന്നത‌്. സമൂഹത്തെ വിഭജിക്കുകമാത്രമല്ല, രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തെയും നിയമ ഭേദഗതി ബാധിക്കുമെന്നും അവർ ദേശാഭിമാനിയോട‌് പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ അതിഥിയായി എത്തിയതായിരുന്നു ഫൗസിയ.   

സമീപകാലത്ത‌് ഇന്ത്യയിലുണ്ടാകുന്ന  മതപരമായ വേർതിരിവുകളും ആധിപത്യങ്ങളും കാണുമ്പോൾ അയൽരാജ്യക്കാരിയെന്ന നിലയിൽ ആശങ്ക തോന്നാറുണ്ട‌്. സമീപകാലംവരെ ബംഗ്ലാദേശിൽ മതമൗലികവാദക്കാരുടെ സ്വാധീനം കൂടുതലായിരുന്നു. തസ്ലീമ നസ‌്റിന‌് പലായനം ചെയ്യേണ്ടിവന്നത‌് അങ്ങനെയാണ‌്.
സ‌്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന ബംഗ്ലാദേശ‌് മഹിളാ പരിഷത്ത‌ിന്റെ വൈസ‌് പ്രസിഡന്റ‌ാണ‌് എഴുപത്തിനാലുകാരിയായ ഫൗസിയ.

സ‌്ത്രീകളുടെ അവകാശങ്ങൾക്കായി 1970 മുതൽ പ്രവർത്തിക്കുന്ന ബംഗ്ലാദേശ‌് മഹിളാ പരിഷത്ത‌്. സംഘടനയുടെ സ്ഥാപകരിൽ ഒരാളുകൂടിയാണ്‌  74 വയസ്സുകാരിയായ ഡോ. ഫൗസിയ മോസ‌്ലേം. ഇന്ത്യയിലെ സ‌്ത്രീകൾ വിദ്യാഭ്യാസം ഉള്ളവരായതിനാൽ ചൂഷണങ്ങൾക്കെതിരെ പോരാടാൻ താരതമ്യേന കൂടുതൽ രംഗത്ത‌് വരുന്നുണ്ടെന്നും അവർ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും