സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പൊതു ഇടം എന്റേതും ;സ്ത്രീകളുടെ രാത്രിനടത്തം ഇന്ന്‌

വിമെന്‍ പോയിന്‍റ് ടീം

‘ഈ തെരുവുകൾ ഞങ്ങളുടേതുംകൂടി’യെന്ന പ്രഖ്യാപനവുമായി സംസ്ഥാനത്ത്‌ ഞായറാഴ്‌ച വനിതകളുടെ പാതിരാനടത്തം. ‘പൊതു ഇടം എന്റേതും’ എന്ന ആശയവുമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പാണ്‌ രാത്രിനടത്തം സംഘടിപ്പിക്കുന്നത്‌. തെരഞ്ഞെടുക്കപ്പെട്ട 1‌00 കേന്ദ്രങ്ങളിൽ രാത്രി 11 മുതൽ ഒന്നുവരെയാണ്‌ സ്ത്രീകൾ നിരത്തിൽ ഇറങ്ങുക. വനിതകളുടെ അവകാശത്തെക്കുറിച്ച്‌ പൊതുസമൂഹത്തെ ബോധവൽക്കരിക്കുക, രാത്രി വൈകി പുറത്തിറങ്ങാനുള്ള സ്ത്രീകളുടെ ഭയം അകറ്റുക എന്നിവയാണ്‌ ലക്ഷ്യം.

ഉദ്‌ഘാടനദിവസം മുൻകൂട്ടി അറിയിച്ച കേന്ദ്രങ്ങളിലാണ്‌ നടത്തം. പൊലീസിന്റെയും മറ്റ്‌ വകുപ്പുകളുടെയും വളന്റിയർമാരുടെയും സഹകരണവുമുണ്ട്‌. വനിതാദിനമായ മാർച്ച്‌ എട്ടുവരെ വിവിധ ദിവസങ്ങളിൽ അറിയിക്കാതെ രാത്രി നടത്തം സംഘടിപ്പിക്കും. ഒറ്റയ്‌ക്കോ സംഘമായോ ആയിരിക്കുമിത്‌.  ശല്യപ്പെടുത്തുന്നവരെ ഉടൻ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരും. പരിപാടിയിലൂടെ വിവിധ പ്രദേശങ്ങളുടെ ക്രൈം മാപ്പിങും നടത്തും.

ഈ രാത്രികാല നടത്തം ഡിസംബര്‍ 29ന് ശേഷം അറിയിക്കാതെ 100 നഗരങ്ങളില്‍ വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ആഴ്ച തോറും സംഘടിപ്പിക്കുന്നതാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും