സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഒരു പഴയ ഓര്‍മ്മപ്പെടുത്തല്‍...ശ്രദ്ധിച്ചേ....

വിമെൻ പോയിന്റ് ടീം

സൗത്ത് സോൺ എ ഡി ജിപി യായി  സന്ധ്യ ഐപിഎസിനെ നിയമിച്ചപ്പോള്‍ ഒരു പഴയ ഓര്‍മ്മപ്പെടുത്തലുമായി സുധീഷ് സുധാകരന്‍ എന്ന സാധാരണക്കാരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.എല്ലാവരും ഒന്ന് ശ്രദ്ധിച്ചേ..........
"അമൃതാനന്ദമയിയുടെ ആശ്രമത്തിലിട്ടു ബീഹാറുകാരനായ സത്നാം സിംഗിനെ ക്രൂരമായി അടിച്ചു കൊന്ന ഒരു കേസ് ഉണ്ടായിരുന്നു. അന്നു അയാളുടെ പോസ്റ്റ് മോർട്ടം കഴിഞ്ഞു ബോഡി ഏറ്റുവാങ്ങുന്നതു മുതൽ അയാളുടെ ബന്ധുക്കളുടെ കൂടെ ഉണ്ടായിരുന്ന ആളാണു ഈയുള്ളവൻ. മഠത്തിലെ ഗുണ്ടാ സ്വാമിമാരുടെ ക്രൂരമായ മർദ്ദനമേറ്റ ആ ചെറുപ്പക്കാരനെ നേരെ പേരൂർക്കട മാനസിക രോഗാശുപത്രിയിൽ കൊണ്ടിട്ടു വീണ്ടും മർദ്ദിച്ചു. തലയോടിന്റെ പിൻഭാഗം പൊട്ടിയിട്ടുണ്ടായിരുന്നു( ആട്ടോപ്സി റിപ്പോർട്ട്) ... ആ അവസ്ഥയിൽ വെള്ളം ചോദിച്ചിട്ടു കൊടുത്തില്ല. അവസാനം അയാൾ ബാത്ത് റൂമിലേയ്ക്കു ഇഴഞ്ഞു ചെന്നു തറയിലെ വെള്ളം നക്കിക്കുടിച്ച ശേഷം മരിച്ചു വീഴുകയായിരുന്നു. കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകം അന്വേഷിച്ചതു അന്നത്തെ ഐ ജി ബി സന്ധ്യ ആയിരുന്നു.

അമൃതാനന്ദമയിയുടെ ആശ്രമത്തിൽ അവർ ദർശനം കൊടുക്കുന്ന സ്ഥലത്തു ചെന്നു അനുഗ്രഹം വാങ്ങിയ ശേഷമാണു സന്ധ്യ അന്വേഷണം തുടങ്ങിയതു ( ഗുരുത്വമുള്ള സ്ത്രീയാണു :/ ) . അതിലും രസകരമായ സംഗതി സന്ധ്യയുടെ മകൾ അന്നു അമൃതാനന്ദമയിയുടെ ഇടപ്പള്ളിയിലെ മെഡിക്കൽ കോളജിൽ എം ബി ബി എസ് വിദ്യാർത്ഥിനി ആയിരുന്നു എന്നതാണു. (മുപ്പതു ലക്ഷം ‘സംഭാവനയും‘ മൂന്നുലക്ഷം വാർഷിക ഫീസും ഉള്ള സീറ്റാണു :) ) .. ബാക്കി ചരിത്രമാണു. കേസ് എങ്ങും എത്തിയില്ല. കുറ്റവാളികൾ ഇന്നും പുറത്ത്. പറഞ്ഞു വന്നതെന്താണെന്നു വെച്ചാൽ ഈ സന്ധ്യ ഐപിഎസ് ഇപ്പോൾ സൗത്ത് സോൺ എ ഡി ജിപി ആണു. ജിഷാ കൊലക്കേസ് അന്വേഷിക്കുന്നതു ഇവരാണത്രേ !!!!!"


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും