സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അമ്പലവയല്‍ പീഡനം :ഒരാള്‍ അറസ്റ്റില്‍

വിമന്‍പോയിന്റ് ടീം

വയനാട്ടിലെ അമ്പലവയലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു. പൊറ്റട് സ്വദേശി പൌലോസ് ആണ് അറസ്റ്റില്‍ ആയതു. 16 വയസ്സില താഴെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ബലമായി മദ്യം നല്‍കി ലൈംഗികമായി ആക്രമിച്ചു എന്നാണ് കേസ്. വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ മാതാപിതാക്കള്‍ പരത്തി നല്‍കിയിട്ടും പോലിസ് കേസ്സെടുത്തിരുന്നില്ല. എപ്പോഴും കേസും കൊണ്ട് വരണ്ടെന്ന് പറഞ്ഞു അവരെ പോലിസ് മടക്കി അയക്കുകയാണ് ചെയ്തതെന്ന് പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ജോലി കഴിഞ്ഞ് മാതാപിതാക്കള്‍ വരുമ്പോള്‍ പെണ്മക്കള്‍ കാട്ടില്‍ ബോധമില്ലാതെ അര്‍ദ്ധനഗ്നരായി കിടക്കുന്നത് കാണുകയായിരുന്നു. ആദിവാസി കോളനികളില്‍ ഇത് പതിവാണെന്ന് പറഞ്ഞു പോലിസ് അവഗണിക്കുകയാണ് ചെയ്തത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും