സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജനങ്ങളോട് സംസാരിക്കാതെ എന്‍.ആര്‍.സി നടപ്പാക്കില്ല; നിര്‍മല സീതാരാമന്‍

വിമെന്‍ പോയിന്‍റ് ടീം

ജനങ്ങളുടെ സംസാരിക്കാതെ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. ജനങ്ങളുടെ ആശങ്ക പരിഗണിക്കാതെ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രക്രിയകള്‍ ആരംഭിക്കില്ലെന്നും നിര്‍മല പറഞ്ഞു.

എന്നാല്‍ രാജ്യത്ത് എല്ലായിടത്തും ഇത് നടപ്പാക്കുമെന്നും 70 വര്‍ഷമായി കാത്തിരുന്നതാണ് പൗരത്വ ഭേധഗതി നിയമമെന്നും നിര്‍മല പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിര്‍മല നിലപാട് വ്യക്തമാക്കിയത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുവരുത്തണമെന്ന് ബി.ജെ.പിയുടെ സഖ്യകക്ഷിയും ബിഹാറിലെ ഭരണകക്ഷിയുമായ ജെ.ഡി.യു നേരത്തേ പറഞ്ഞിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും