സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പത്മിനി വര്‍ക്കിയെ അനുസ്മരിച്ചു

വിമെന്‍ പോയിന്‍റ് ടീം

ദേവകി വാര്യര്‍  സ്മാരക സ്ത്രീ പഠന ശാക്തീകരണ കേന്ദ്രം സംഘടിപ്പിച്ച പത്മിനി വര്‍ക്കി അനുസ്മരണം അ‍‍ഡ്വ.വി.കെ.പ്രശാന്ത് എം.എല്‍.എ ഉത്ഘാടനം ചെയ്തു. മികച്ച സാമൂഹ്യപ്രവര്‍ത്തകയ്ക്കുള്ള 2019 ലെ പത്മിനി വര്‍ക്കി സ്മാരക പുരസ്‌കാരം തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊലേസ് എന്ന സംഘടനയുടെ സെക്രട്ടറി ഷീബ അമീറിന്  മുന്‍ മന്ത്രി പി.കെ.ശ്രീമതി ടീച്ചര്‍ സമ്മാനിച്ചു.ദീര്‍ഘകാല ചികിത്സ ആവശ്യമായ കുട്ടികള്‍ക്ക് ചികിത്സ സഹായം,വിദ്യാഭ്യാസം, പുനരധിവാസം എന്നിവ ലഭ്യമാക്കുന്ന സംഘടനയാണ് സൊലേസ്.
 
പഠനകേന്ദ്രം പ്രസി‍ഡന്‍റ്  അനസൂയ അദ്ധ്യക്ഷയായി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ ആര്‍.രാധാകൃഷ്ണന്‍ കേരളത്തിലെ മാറിവരുന്ന കുടുംബ ബന്ധങ്ങള്‍ എന്ന വിഷയം അവതരിപ്പിക്കുകയും  പത്മിനി വര്‍ക്കിയെ അനുസ്മരിച്ച് പ്രഭാഷണം നടത്തുകയും ചെയ്തു. ആര്‍.പാര്‍വതി ദേവി അവാര്‍‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി.അമ്പിളിയും പാലിയം ഇന്ത്യയിലെ ഡോ.എം.ആര്‍.രാജഗോപാലും ആശംസകളര്‍‍പ്പിച്ചു.ടി.രാധാമണി സ്വാഗതവും കെ.സുഭദ്രാമ്മ നന്ദിയും പറഞ്ഞു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും