സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കേരളത്തിൽ സ്ത്രീ പീഡനക്കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

വിമെന്‍ പോയിന്‍റ് ടീം

കേരളത്തിൽ സ്ത്രീ പീഡനക്കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പല കേസുകളിലും കോടതി നടപടികൾ ഇഴഞ്ഞു നീങ്ങുന്നത് അതിജീവിച്ചവർക്ക് നീതി കിട്ടുന്നതിനും തടസമാകുന്നുണ്ട്. കൂടാതെ, പരാതിക്കാരെ പ്രതികളോ സാക്ഷികളോ സ്വാധീനിക്കാനുള്ള സാധ്യതയും ഇവിടെ കൂടുതലാണ്.

കഴിഞ്ഞ എട്ടു മാസങ്ങളിൽ സംഭവിച്ചത് - 2019 -ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുകളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ഈ എട്ടു മാസത്തിനിടെ 1537 സ്ത്രീപീഡന കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്. 2017 വരെയുള്ള കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് അതുവരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഒരുലക്ഷത്തി ഇരുപത്തിയെട്ടായിരമാണ്.

രജിസ്റ്റ‌‍ർ ചെയ്യപ്പെടുന്ന കേസുകളിൽ അഞ്ച് ശതമാനം എണ്ണത്തിൽ മാത്രമാണ് വിചാരണയും മറ്റ് കോടതി നടപടികളും യഥാസമയം ആരംഭിക്കുന്നതും പൂർത്തിയാക്കുന്നതും. കൂടാതെ ലൈംഗിക പീഡനക്കേസുകളിൽ വൈദ്യ പരിശോധന നടത്താൻ ലാബ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ അഭാവവും സംസ്ഥാനത്ത് രൂക്ഷമാണ്. നാലായിരത്തിലധികം കേസുകളാണ് ഫോറൻസിക് ഫലം ലഭിക്കാത്തതു കാരണം വഴി മുട്ടിയത്.

കണക്കുകൾ ഒറ്റനോട്ടത്തിൽ - കുട്ടികൾക്കെതിരായ ബലാത്സംഗ കേസുകൾ അഞ്ചിരട്ടിയായി വർദ്ധിച്ചുവെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. 2009ൽ കുട്ടികൾക്കെതിരായ പീഡനകേസുകൾ 554 എണ്ണമായിരുന്നു. എന്നാൽ, പിന്നീടുള്ള വർഷങ്ങളിൽ എണ്ണം വർദ്ധിച്ചു. 2010ൽ 617 ഉം, 2011ൽ 1132 ഉം, 2012ൽ 1019 ഉം , 2013ൽ 1221 ഉം , 2014ൽ 1347 ഉം , 2015ൽ 1256 ഉം , 2016ൽ 1656 ഉം , 2017ൽ 2003 ഉം, 2018ൽ 2105 ഉം കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്.

2019 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത് എറണാകുളത്താണ്. 601 കേസുകളാണ് എറണാകുളം ജില്ലയിൽ മാത്രം രജിസ്റ്റ‍ർ ചെയ്യപ്പെട്ടത്. തൊട്ടു പിറകിൽ തിരുവനന്തപുരം ജില്ലയാണ്. 211 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല്ലം-131, പത്തനംതിട്ട-68, ആലപ്പുഴ-78, കോട്ടയം-81, ഇടുക്കി-71, തൃശൂർ-137, പാലക്കാട്-116, മലപ്പുറം-150, കോഴിക്കോട്-119, വയനാട്-67, കണ്ണൂർ-72, കാസർകോട്-70, റെയിൽവെ-3, ക്രൈംബ്രാഞ്ച്-3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കേസുകളുടെ എണ്ണം.

കേരളത്തിൽ പ്രതിദിനം അഞ്ച് ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയതലത്തിൽ ഒരു ദിവസം 90 ബലാത്സംഗങ്ങൾ എന്നാണ് ഔദ്യോഗിക കണക്ക്.‌ക്രൈം റെക്കോർഡ് ബ്യൂറോ പറയുന്നത് - ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2016 വരെ സ്ത്രീകൾക്ക് എതിരെയുള്ള ആകെ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് കുത്തനെ വർധിക്കുകയായിരുന്നു. വാർത്ത ഏജൻസി പുറത്തുവിട്ട കണക്ക് അനുസരിച്ച് ഒരു വർഷം 32000 കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്യുന്നത്. ഒന്നരലക്ഷം ബലാത്സംഗ കേസുകളിൽ തീർപ്പ് കൽപ്പിച്ചത് 18300 കേസുകളിൽ മാത്രമാണെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും