സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

എം രാധാകൃഷ്‌ണനെ പുറത്താക്കുക: വനിതാ മാധ്യമ പ്രവർത്തകർ മാർച്ച്‌ നടത്തി

വിമെന്‍ പോയിന്‍റ് ടീം

സഹപ്രവർത്തകയുടെ വീട്ടിൽ കയറി അക്രമം നടത്തിയ എം രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകർ  പ്രതിഷേധമാർച്ച്‌ നടത്തി. സെക്രട്ടേറിയറ്റിന് മുന്നിൽനിന്ന്‌  തിരുവനന്തപുരം പ്രസ് ക്ലബിലേക്കാണ്‌ മാർച്ച്‌ നടത്തിയത്‌.  നിരവധി പുരുഷ മാധ്യമപ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു.മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ​യും കു​ടും​ബ​ത്തെ​യും ആക്രമിച്ചെന്ന പരാതിയിൽ എം ​രാ​ധാ​കൃ​ഷ്ണ​പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.  മാധ്യമസ്ഥാപനം രാധാകൃഷ്ണനെ ജോലിയിൽ നിന്നും സസ്‌പെൻഡ്‌ ചെയതിട്ടുമുണ്ട്‌. വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ എം രാ​ധാ​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ വ​നി​ത ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തിട്ടുണ്ട്. എന്നിട്ടും പ്രസ്‌ക്ലബ് നടപടിയെടുക്കാൻ വിസമ്മതിക്കുകയാണ്‌. ഇതിനെതിരെയാണ്‌ പ്രതിഷേധം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും