സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നിര്‍ഭയ കേസ്: പ്രതിയുടെ ദയാഹരജി നിരസിക്കാന്‍ ഡല്‍ഹി സര്‍ക്കാറിന്റെ ശുപാര്‍ശ

വിമെന്‍ പോയിന്‍റ് ടീം

നിര്‍ഭയ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ദയാഹരജി തള്ളാന്‍ ശക്തമായി ശുപാര്‍ശ ചെയ്ത് ദല്‍ഹി സര്‍ക്കാര്‍.

കേസില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ സഹിതം ഡല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദര്‍ ജെയിന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന് ഫയല്‍ അയച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ വിനയ് ശര്‍മ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദിന് മുമ്പാകെ ദയാഹരജി സമര്‍പ്പിച്ചിരുന്നു.

ഏറ്റവും ഹീനവും അങ്ങേയറ്റത്തെ ക്രൂരവുമായ കുറ്റകൃത്യമാണ് ദയാഹരജി സമര്‍പ്പിച്ച അപേക്ഷകന്‍ ചെയ്തിട്ടുള്ളത്.
ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങളില്‍ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാന്‍ മാതൃകാപരമായ ശിക്ഷ നല്‍കേണ്ട സാഹചര്യമാണിത്,” ജെയിനിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.പ്രതികള്‍ക്ക് ദയാ ഹരജിക്ക് യാതൊരു യോഗ്യതയുമില്ലെന്നും നിരസിക്കാന്‍ ശക്തമായി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഡല്‍ഹി ആഭ്യന്തരമന്ത്രി വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും