സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഉന്നാവില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ തീകൊളുത്തിയ സംഭവം: ഇരയെ ദല്‍ഹി ആശുപത്രിയിലേക്ക് മാറ്റി

വിമെന്‍ പോയിന്‍റ് ടീം

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ലൈംഗികാതിക്രമത്തിനിരയായതിന് പിന്നാലെ പ്രതികള്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവതിയെ ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. ലക്‌നൗവിലെ ആശുപത്രിയില്‍ നിന്നും എയര്‍ ആംബുലന്‍സ് വഴിയാണ് യുവതിയെ സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിച്ചത്. ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റ യുവതിയെ വിദഗ്ധ ചികിത്സക്കായാണ് ദല്‍ഹിയില്‍ എത്തിച്ചത്.

സംഭവത്തിലെ അഞ്ച് പ്രതികളും പിടിയിലായിട്ടുണ്ട്. ലൈംഗികാതിക്രമകേസില്‍ ജാമ്യത്തിലിറങ്ങിയ രണ്ട് പേരുള്‍പ്പെടെയാണ് പൊലിസ് പിടിയിലായിട്ടുള്ളത്. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പായ്, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും