സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീ സുരക്ഷ സന്ദേശവുമായി ‘ഷീ ഓട്ടോ’

വിമെൻ പോയിന്റ് ടീം

സ്ത്രീ സുരക്ഷ ചോദ്യചിഹ്നമായി മാറുന്ന കാലത്ത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനു പൊലീസിന്റെ വക ഒരു ഹ്രസ്വചിത്രം.സ്ത്രീ സുരക്ഷ മുൻനിർത്തി കേരള പൊലീസ് നിർമിച്ച ഹ്രസ്വചിത്രം ‘ഷീ ഓട്ടോ’ പ്രദർശനത്തിനു തയാറായി. 

സമർഥരും സ്വഭാവഗുണമുള്ളവരുമായ ഓട്ടോ ഡ്രൈവർമാരെ തിരഞ്ഞെടുത്തു ബോധവൽക്കരണ ക്ലാസ് നടത്തിസജ്ജമാക്കിയിട്ടുള്ള ഷീ ഓട്ടോ എന്ന പദ്ധതിയുടെ പ്രചാരണം കൂടി ലക്ഷ്യമിട്ടാണ് അതേ പേരിൽ തന്നെ ഈ ചിത്രം നിർമിച്ചിരിക്കുന്നത്. സ്ത്രീകളോടു മാന്യമായി പെരുമാറുന്നതിനും അവരെ ഏതുസമയത്തും സുരക്ഷിതമായി അവർക്കു പോകേണ്ടുന്ന സ്ഥലങ്ങളിൽ എത്തിക്കുന്നതിനും വേണ്ടിയാണു ഷീ ഓട്ടോ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.ഡ്രൈവർമാരുടെ വിവരങ്ങൾ യാത്രക്കാർക്കു കാണത്തക്കവിധം പ്രദർശിപ്പിച്ചിരിക്കും.അതിനാൽ മോശമായ അനുഭവം ഉണ്ടായാൽ യാത്രക്കാരികൾക്ക് ഉടൻ തന്നെ വിവരം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താൻ കഴിയും.ചിത്രം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കും. കൊല്ലത്തും പരിസരത്തുമായിരുന്നു ചിത്രീകരണം.തങ്കം ഹൈ ഡഫനിഷന്റെ ബാനറിൽ വിജിൻ കണ്ണൻ ആണു ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്.എഡിറ്റിങ് എന്നിവ നിർവഹിച്ചിരിക്കുന്നത്. സുരേഷ് ചൈത്രം, സനിൽ മുഖത്തല, വിനീത, അശ്വതി, ആരാധന എന്നിവർ വിവിധ കഥാപാത്രങ്ങളാകുന്നു. ഫോൺ: 94479 93278 (കൊട്ടാരക്കര എസ്ഐ)


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും