സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമല കേസ്‌ വിശാല ബെഞ്ചിലേക്ക്‌

വിമെന്‍ പോയിന്‍റ് ടീം

ശബരിമല കേസ്‌ ഏഴംഗ വിശാലബെഞ്ചിന്‌ വിടാൻ സുപ്രീം കോടതി വിധി.  സ്‌ത്രീപ്രവേശനം അനുവദിച്ചതിനെതിരായ പുനപരിശോധനാ ഹർജിയിലാണ്‌  ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അ‍ഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്‌.കേസ. 7 അംഗ ഭരണഘടനാ ബെഞ്ച്‌ പരിഗണിക്കും.

2018 സെപ്റ്റംബര്‍ 28ന്‌ ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിക്കെതിരെ 56  പുനപരിശോധന ഹർജികളിലാണ്‌ ഇന്ന്‌ തീരുമാനമെടുത്തത്‌. ബെഞ്ചിലെ രണ്ടിനെതിരെ മൂന്ന്‌ പേരുടെ ഭൂരിപക്ഷ വിധിയാണ്‌ വന്നത്‌.

ആദ്യം മൂന്നുപേരുടെ വിധിപ്രസ്‌താവം ആണ്‌ ആദ്യം വായിച്ചത്‌. ചീഫ്‌ ജസ്‌റ്റീസ് രഞ്‌ജൻ ഗൊഗോയ്‌, ജസ്‌റ്റിസ്‌ ഇന്ദു മൽഹോത്ര,  ജസ്‌റ്റിസ്‌ എ എം  ഖാൻവിൽക്കർ എന്നിവരുടെ വിധിയാണ്‌ ആദ്യം വായിച്ചത്‌. ആര്‍ എഫ് നരിമാന്‍, ഡി വൈ ചന്ദ്രചൂഢ് എന്നിവരാണ്‌ ബെഞ്ചിലെ മറ്റ്‌ അംഗങ്ങൾ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും