സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബൈസിക്കിൾ മേയർ ഫിറോസ

വിമെന്‍ പോയിന്‍റ് ടീം

മുബൈയിലെ ആദ്യത്തെ ബൈസിക്കിൾ മേയറാണ്‌ ഫിറോസ സുരേഷ്‌. മുംബൈയിലെ സുസ്ഥിര ഗതാഗതത്തിനായി പ്രവർത്തിക്കുകയെന്നതാണ്‌ ഫിറോസയുടെ ലക്ഷ്യം. മുംബൈയിൽ യാത്രചെയ്യാൻ ഏറ്റവും മികച്ച മാർഗം സൈക്കിളാണെന്ന്‌ ഫിറോസ പറയുന്നു.കാലക്രമേണ മലിനീകരണം, തിരക്ക്, ഈർപ്പം എന്നിവയോട്‌ ആളുകൾ പൊരുത്തപ്പെടാൻ സാധ്യതയുണ്ട്‌. കാറുകളും മറ്റ് വാഹനങ്ങളും ഉപയോഗിക്കുന്നതിന് വിരുദ്ധമായി കൂടുതൽ ആളുകളെ സൈക്ലിങ്‌ ചെയ്യാൻ പ്രേരിപ്പിക്കുകയാണ്‌ താൻ ചെയ്യുന്നതെന്ന്‌ ഫിറോസ പറയുന്നു.

തന്റെ ലക്ഷ്യം പുർത്തിയാക്കാൻ സമാന ചിന്താഗതിക്കാരുമായി സഹകരിക്കുന്നു. ഇന്ത്യയിൽ "സ്മാർട്ട് യാത്രാ' സംസ്കാരം വളർത്തിയെടുക്കാൻ ഒരു ഉപദേശക സമിതി നയിക്കുന്നുമുണ്ട്‌ ഫിറോസ. സൈക്ലിങ്‌ രാജ്യങ്ങളുടെ ആഗോള ഭൂപടത്തിൽ ഇന്ത്യയെ രേഖപ്പെടുത്തുകയാണ്‌ ഫിറോസയുടെ മറ്റൊരു ലക്ഷ്യം.

മലയാളിയായ സുരേഷാണ്‌ ഭർത്താവ്‌. മകൻ ഇഷാൻ. വിവാഹശേഷം സൈക്കിൾ ജീവിതത്തിന്‌ ഇടവേള വന്നെങ്കിലും പിന്നിട്‌ ശക്തമായ തിരിച്ചുവരവ്‌ നടത്തുകയായിരുന്നു ഫിറോസ. 2010ലെ മുംബൈ സൈക്ലത്തോണാണ്‌ സ്വപ്നങ്ങൾക്ക്‌ പെഡൽ നൽകിയത്‌. അതിൽ പങ്കെടുത്തായിരുന്നു  സൈക്ലിങ്‌ രംഗത്തേക്ക്‌ തിരിച്ചുവരവ്‌. ആംസ്റ്റർഡാമിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കവെ 2017ലാണ്‌ ബൈസിക്കിൾ മേയർ എന്ന ആശയം അറിയുന്നത്‌. പിന്നീട്‌ അതിന്റെ ഭാഗമാവുകയായിരുന്നു.

ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിവൈസിഎസ്‌ ആണ്‌ ബൈസിക്കിൾ മേയർ എന്ന ആശയത്തിന്റെ സ്ഥാപകർ. 2030തോടെ ലോകത്തിൽ 60 ശതമാനം പേരും യാത്രയ്‌ക്ക്‌ സൈക്കിൾ ഉപയോഗിക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എൻജിഒയാണ്‌ ബിവൈസിഎസ്‌. ഈ ലക്ഷ്യം കൈവരിക്കാൻ ഇവരെ സഹായിക്കുന്നവരാണ്‌ ബൈസിക്കിൾ മേയർമാർ. ലോകത്താകെ 67 ബൈസിക്കിൾ മേയർമാരാണുള്ളത്‌. ഇതിൽ 24 പേർ ഇന്ത്യക്കാരാണെന്നുള്ളത്‌ മറ്റൊരു അഭിമാനം. ഇതിൽ ഫിറോസയടക്കം ആറ്‌ സ്‌ത്രീകൾ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും