സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വാളയാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍

വിമെന്‍ പോയിന്‍റ് ടീം

വാളയാര്‍ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി ദേശീയ പട്ടികജാതി കമ്മീഷന്‍.

പെണ്‍കുട്ടികളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറില്‍ നിന്നും പട്ടികജാതി കമ്മീഷന്‍ വിവരങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ടു.പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍.മുരുകനാണ് തിങ്കളാഴ്ച ഇക്കാര്യം പറഞ്ഞത്.
പോക്‌സോ കോടതി കുറ്റവാളികളെ വെറുതെ വിട്ട സാഹചര്യത്തില്‍ സന്നദ്ധസംഘടനകളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു.

പട്ടിക ജാതി വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയന്തി ലാക്ക്, അഡീഷണല്‍ ഡി.ജി.പി (നിയമം) ഷെയ്ഖ് ദാര്‍വേഷ് സാഹേബ്, മുരുകന്‍ എന്നിവര്‍ കേസിന്റെ വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.‘പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയ കേസില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ട്. പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരില്‍ നിന്നും ഞങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു’. മുരുകന്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും