സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഐഐടിയിൽ ഫാത്തിമയ്‌ക്ക്‌ കടുത്ത സമുദായവിവേചനമെന്ന്‌ രക്ഷിതാക്കൾ

വിമെന്‍ പോയിന്‍റ് ടീം

മദ്രാസ്‌ ഐഐടി ഹോസ്‌റ്റൽ മുറിയിൽ കഴിഞ്ഞ ശനിയാഴ്‌ച ആത്മഹത്യചെയ്ത നിലയിൽ കണ്ട വിദ്യാർഥി ഫാത്തിമ, സമുദായ വിവേചനത്തിനും മാനസിക പീഡനത്തിനും ഇരയായതായി വീട്ടുകാർ.  അധ്യാപകനായ സുദർശൻ പത്മനാഭനാണ്‌ മരണത്തിന്‌ ഉത്തരവാദിയെന്ന്‌ ആത്മഹത്യക്കുമുമ്പ്‌  വിദ്യാർഥിനി മൊബൈലിൽ  കുറിച്ചിട്ടുണ്ട്‌. ഐഐടി അഖിലേന്ത്യാ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കുകാരിയാണ്‌ ഫാത്തിമ.

അധ്യാപകന്‌ ഫാത്തിമ എന്ന പേര് ഉച്ചരിക്കാൻപോലും മടിയായിരുന്നെന്ന്‌  ഉമ്മ സജിതയും ഉപ്പ അബ്‌ദുല്‍ ലത്തീഫും പറഞ്ഞു. മകളെ  മരണത്തിലേക്ക് തള്ളിവിട്ടതാണ്‌. അർഹതയുണ്ടായിട്ടും ഇന്റേണൽ പരീക്ഷയ്ക്ക്‌ അഞ്ചുമാർക്ക്‌  മനഃപൂർവം കുറച്ചു.  ഫാത്തിമ എന്ന പേര് മാറ്റുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നെങ്കിലും ഉപ്പയുടെ ഉമ്മ ഇട്ട പേരായതിനാൽ വേണ്ടെന്നുവച്ചു.  മരിക്കുന്നതിന് 28 ദിവസം മുമ്പ്‌, നടന്ന കാര്യങ്ങളെല്ലാം  ഫോണിൽ മകൾ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികളെ  നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ വസ്തുനിഷ്ഠമായ അന്വേഷണം വേണം. എട്ടാംക്ലാസ് മുതൽ ഐഎഎസ് സ്വപ്നവുമായി പഠിച്ചു വളർന്നതാണ്. ഇപ്രാവശ്യത്തെ പരീക്ഷ കഴിഞ്ഞു വരുമ്പോൾ വായിക്കാനായി ഓൺലൈനിൽ  വാങ്ങിയ പുസ്തകം നെഞ്ചോടടക്കി കിളികൊല്ലൂർ പ്രിയദർശിനി നഗറിലെ കീലോൻതറയിൽ വീട്ടിലിരുന്ന്‌  സബിത വിങ്ങിപ്പൊട്ടി. 

അന്വേഷണം കാര്യക്ഷമമാക്കാൻ തമിഴ്‌നാട്‌ സർക്കാരിൽ ഇടപെടണമെന്നഭ്യർഥിച്ച്‌  അബ്ദുല്‍ ലത്തീഫ്‌  മുഖ്യമന്ത്രി പിണറായി വിജയന്‌ നിവേദനം നൽകി.  അന്വേഷണം ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ കൊല്ലത്ത്‌ നടത്തിയ പ്രതിഷേധ ജ്വാലയ്‌ക്ക്‌ ഫാത്തിമയുടെ ഇരട്ട സഹോദരി അയിഷ ദീപം തെളിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും