സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പഞ്ചരത്‌നങ്ങളില്‍ നാല് പേര്‍ വിവാഹ ജീവിതത്തിലേക്ക്

വിമെന്‍ പോയിന്‍റ് ടീം

രമയുടെ വയറില്‍ നിന്നും ഒറ്റ പ്രസവത്തില്‍ തന്നെ പിറന്ന അഞ്ച് പേര്‍. നാല് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. പോത്തന്‍കോട് നന്നാട്ടുകാവില്‍ ‘പഞ്ചരത്‌ന’ത്തില്‍ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഏക ആണ്‍തരി ഉത്രജന്‍ എന്നിവരാണത്. ഇപ്പോള്‍ പെണ്‍മക്കള്‍ വിവാഹിതരാവുകയാണ്. അതും ഒരേ ദിവസം തന്നെ. താലികെട്ടിന് കാരണവരാകുന്നത് ഒരേയൊരു സഹോദരന്‍ ഉത്രജനാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ഏപ്രില്‍ അവസാനമാണ് വിവാഹം.

ഇവരുടെ ഒമ്പതാം വയസ്സില്‍ അപ്രതീക്ഷിതമായി പിതാവ് പ്രേമകുമാര്‍ മരിച്ചു. തുടര്‍ന്ന് പേസ്‌മേക്കറില്‍ തുടിക്കുന്ന ഹൃദയവുമായി മക്കളെ പോറ്റി വളര്‍ത്തിയ രമാദേവിക്കും ഇപ്പോള്‍ അഭിമാനിക്കാം. മക്കളെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിക്കുന്നു എന്നോര്‍ത്ത്.

ഫാഷന്‍ ഡിസൈനറായ ഉത്രയെ വിവാഹം ചെയ്യുന്നത് മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെഎസ് അജിത്കുമാറാണ്. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യാ ടെക്നിഷ്യയായ ഉത്രജയെ താലി ചാര്‍ത്തുന്നത് കുവൈത്തില്‍ അനസ്തീഷ്യാ ടെക്നിഷ്യന്‍ പത്തനംതിട്ട സ്വദേശി ആകാശാണ്. ഓണ്‍ലൈനില്‍ മാധ്യമ പ്രവര്‍ത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ മഹേഷ് താലികെട്ടും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്സ്തീഷ്യാ ടെക്നീഷ്യയായ ഉത്തമയ്ക്ക് മസ്‌കറ്റില്‍ അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീത് താലി ചാര്‍ത്തും.

24 വയസാവുകയാണ് അഞ്ച് പേര്‍ക്കും. ജീവിതം പലപ്പോഴും തോല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും മനോധൈര്യം കൊണ്ട് പൊരുതി ജയിച്ചവരാണ് ആ അമ്മയും അഞ്ച് മക്കളും. ഇവരുടെ സന്തോഷത്തിലും സങ്കടത്തിലും മലയാളികള്‍ അവര്‍ക്കൊപ്പം നിന്നു. ഇതിനിടെ പൊടുന്നെനെ പ്രേമകുമാര്‍ ജീവന്‍ വെടിഞ്ഞെങ്കിലും തന്റെ ചിറകുകള്‍ക്കടിയില്‍ മക്കളെ രമാദേവിയെന്ന അമ്മ സുരക്ഷിതയാക്കി.

പ്രതിസന്ധികളെ തരണം ചെയ്യാന്‍ പലയിടത്തുനിന്നും സഹായ ഹസ്തങ്ങളെത്തി. കടങ്ങള്‍ വീട്ടി. ജില്ലാ സഹകരണ ബാങ്കില്‍ സര്‍ക്കാര്‍ രമയ്ക്ക് ജോലി നല്‍കി. ഇതോടെയാണ് ഇവര്‍ ഉയര്‍ത്തെഴുന്നേറ്റത്. സഹകരണ ബാങ്കിന്റെ പോത്തന്‍കോട് ശാഖയിലാമ് രമാദേവിയുടെ ജോലി. എസ്എടി ആശുപത്രിയില്‍ നിമിഷങ്ങളുടെ ഇടവേളയിലായിരുന്നു 1995 നവംബറില്‍ അഞ്ച് പേരുടെയും ജനനം. പിറന്നത് ഉത്രം നാളിലായതിനാല്‍ നാളു ചേര്‍ത്ത് ഇവര്‍ക്ക് പേരിടുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും