സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സംവിധായകന്‍ വി.എ ശ്രീകുമാറിനെതിരായ പരാതി; നടി മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി

വിമെന്‍ പോയിന്‍റ് ടീം

സംവിധായകന്‍ വി.എ ശ്രീകുമാറിനെതിരെ പരാതി നല്‍കിയ നടി മഞ്ജു വാര്യരുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തി. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്.

നേരത്തെ വി.എ ശ്രീകുമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയെന്നും മോശക്കാരിയാക്കാന്‍ ശ്രമിച്ചുവെന്നും മഞ്ജു പൊലീസില്‍ മൊഴി നല്‍കിയിരുന്നു. തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് എ.സി.പി സി.ഡി ശ്രീനിവാസനാണ് മൊഴിയെടുത്തത്.

സ്ത്രീകളോട് അപമര്യാദയോടെയുളള പെരുമാറ്റം, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് വി.എ ശ്രീകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.ശ്രീകുമാര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയക്കുന്നതായും മഞ്ജു വാര്യര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. താന്‍ ഒപ്പിട്ടു നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു. ഒടിയന്‍ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ശ്രീകുമാറാണന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ശ്രീകുമാറിന്റെ പേരിലുള്ള ‘പുഷ്’ കമ്പനിയുമായുളള കരാര്‍ പ്രകാരം 2013 മുതല്‍ നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2017-ല്‍ കരാര്‍ റദ്ദാക്കിയതിന്റെ വിദ്വേഷത്തില്‍ സമൂഹത്തില്‍ തന്റെ മാന്യതയ്ക്ക് കോട്ടം വരുത്തുന്ന പ്രവൃത്തികളാണ് ശ്രീകുമാറിന്റെ ഭാഗത്തുണ്ടാകുന്നതെന്നും ശ്രീകുമാറിനെതിരായ പരാതിയില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും