സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പീഡന പരാതി നല്‍കാനെത്തിയ ട്രാന്‍സ് യുവതിയോട് ലിംഗം തെളിയിക്കണമെന്ന് പൊലീസ്

വിമെന്‍ പോയിന്‍റ് ടീം

പീഡിപ്പിച്ചുവെന്ന പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ ട്രാന്‍സ് യുവതിയോട് ലിംഗം തെളിയിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതായി ആരോപണം. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് ലിംഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പൊലീസ് പറഞ്ഞതായാണ് യുവതി പറയുന്നത്. ലിംഗം തെളിയിക്കുന്നതുവരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെന്നും യുവതി പറഞ്ഞതായി  റിപ്പോര്‍ട്ട്.

നവി മുബൈയിലേക്ക് പോകാനായി ദാദര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നില്‍ക്കുമ്പോള്‍ മോശമായ രീതിയില്‍ ഒരാള്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതായാണ് യുവതി പരാതിയില്‍ പറയുന്നത് . തുടര്‍ന്ന് ട്രാന്‍സ് യുവതി ഇയാളെ പിടികൂടി റെയില്‍വേ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ പൊലീസുകാര്‍ സഹകരിച്ചില്ലെന്നും പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ലിംഗനിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനായിരുന്നു പൊലീസുകാര്‍ പറഞ്ഞതെന്നും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും രണ്ടുമണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും യുവതി പറഞ്ഞു.

തുടര്‍ന്ന് വെള്ളിയാഴ്ച്ച രാത്രിയോടെ പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തി. 50 -കാരനായ പ്രകാശ് ദേവേന്ദ്ര ദത്തയെ ആണ് അറസ്റ്റ് ചെയ്തത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും