സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

100 മീറ്ററില്‍ സ്വന്തം റെക്കോഡ് പഴങ്കഥയാക്കി ദ്യുതി ചന്ദ്

വിമെന്‍ പോയിന്‍റ് ടീം

100 മീറ്റര്‍ ഓട്ടത്തില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ദ്യുതി ചന്ദ്. ദേശീയ ഓപ്പണ്‍ അത്ലറ്റിക്‌സില്‍ വനിതകളുടെ 100 മീറ്ററിലാണ് ദ്യുതി ചന്ദിന്റെ പ്രകടനം. ഈ വര്‍ഷം ഏപ്രിലില്‍ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ദ്യുതി 11.26 സെക്കന്‍ഡില്‍ ഓടിയെത്തി റെക്കോര്‍ഡിട്ടിരുന്നു.ഇത്തവണ അതിനേക്കാള്‍ 0.04 സെക്കന്റ് കുറവ് സമയമെടുത്താണ് ഫിനിഷ് ചെയ്തത്. 11.22 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ദ്യുതി മുന്‍ റെക്കോര്‍ഡ് തിരുത്തിയത്.

ഇതോടെ 2020 ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടുന്നതിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് ദ്യുതി. 11.15 സെക്കന്റാണ് ഒളിംപിക്‌സ് യോഗ്യത നേടാനുള്ള സമയം.ജൂണില്‍ ഇറ്റലിയിലെ നാപ്പോളിയില്‍ നടന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ ദ്യുതി ചരിത്രമെഴുതിയിരുന്നു. 100 മീറ്റര്‍ ഓട്ടത്തില്‍ 11.32 സെക്കന്റില്‍ ഓടിയെത്തിയാണ് ദ്യുതി അന്ന് സ്വര്‍ണം നേടിയത്. ഇതോടെ ഒരു അന്താരാഷ്ട്ര മത്സരത്തിലും ലോക യൂണിവേഴ്സിറ്റി ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ദ്യുതി സ്വന്തമാക്കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും