സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശ്രീറാം പറയുന്നത് പച്ചക്കള്ളമെന്ന് വഫ

വിമെന്‍ പോയിന്‍റ് ടീം

മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ സുഹൃത്ത് വഫ ഫിറോസ്. കെ എം ബഷീറിന്‍റെ അപകടത്തിനിടയായ സംഭവത്തിൽ കാറോടിച്ചത് വഫ ഫിറോസാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയ വിശദീകരണത്തിന് പിന്നാലെയാണ് വഫ ഫിറോസ് രംഗത്തെത്തിയത്.

ശ്രീറാം വെങ്കിട്ടരാമൻ പറയുന്നത് പച്ചക്കള്ളമാണെന്നാണ് വഫ ഫിറോസിന്‍റെ ആരോപണം. എന്തിനാണ് താനാണ് കാറോടിച്ചതെന്ന് ശ്രീറാം ആവര്‍ത്തിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് വഫ ഫിറോസ് പറഞ്ഞു. അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നുവെന്ന് വഫ ഫിറോസ് പറഞ്ഞു. ഇത് തെളിയിക്കുന്ന ഫോറൻസിക് റിപ്പോര്‍ട്ടുമുണ്ട്. ഇതെല്ലാം എവിടെയാണെന്ന് വഫ ഫിറോസ് ചോദിച്ചു. താൻ സാധാരണക്കാരിയാണ്. തനിക്ക് അധികാരമില്ല. അപകടം സംഭവിച്ച് മൂന്നാം ദിവസം തന്നെ താൻ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞതാണെന്നും വഫ വ്യക്തമാക്കി. ഇനി നാളെ എന്താണ് എനിക്ക് സംഭവിക്കുക എന്നറിയില്ലെന്നും ഇതുവരെ പറഞ്ഞതെല്ലാം സത്യമാണെന്നും വഫ ഫിറോസ് പറഞ്ഞു. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാമെന്നും വഫ ഫിറോസ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിനിടയാക്കിയ വാഹനം ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് വ്യക്തമാക്കുന്ന ദൃക്സാക്ഷികളുണ്ടായിരുന്നിട്ടും ആദ്യഘട്ടത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ പോലീസ് നടത്തിയ ശ്രമം ഏറെ വിവാദമായിരുന്നു. ശ്രീറാം മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിലാണെന്ന് ദൃക്സാക്ഷികള്‍ പലരും വ്യക്തമാക്കിയിട്ടും ശ്രീറാമിന്‍റെ രക്തപരിശോധന നടത്താനും പോലീസ് തയ്യാറായിരുന്നില്ല. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പോലീസിന്‍റെ ശ്രമം.

അപകടസമയത്ത് താൻ മദ്യപിച്ചിരുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ശ്രീറാം വെങ്കിട്ടരാമൻ ചീഫ് സെക്രട്ടറിയ്ക്ക് വിശദീകരണം നല്‍കിയത്. ഏഴു പേജോളം വരുന്ന വിശദീകരണക്കുറിപ്പിൽ ശ്രീറാം വെങ്കിട്ടരാമൻ തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ചു. തന്നെ സര്‍വ്വീസിൽ തിരിച്ചെടുക്കമണെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ്റെ അഭ്യര്‍ത്ഥന.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും