സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഹരിയാനയില്‍ മത്സരത്തിനിറങ്ങുന്നത് വിരലിലെണ്ണാവുന്ന വനിതാ സ്ഥാനാര്‍ത്ഥികള്‍

വിമെന്‍ പോയിന്‍റ് ടീം

 ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ വാചകത്തില്‍ മാത്രമൊതുക്കി ഹരിയാനയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് ബി.ജെ.പി.യും കോണ്‍ഗ്രസും ഇന്ത്യന്‍ നാഷണല്‍ ലോക് ദളും (ഐ.എന്‍.എല്‍.ഡി) ടിക്കറ്റ് നല്‍കിയിരിക്കുന്നത്.ഐ.എന്‍.എല്‍.ഡി 15 വനിതാ സ്ഥാനാര്‍ത്ഥികളെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിപ്പിക്കുന്നത്. ബി.ജെ.പി പന്ത്രണ്ട് പേര്‍ക്ക് ടിക്കറ്റ് നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും ജെ.ജെ.പി ഏഴ് സീറ്റിലും മാത്രമാണ് വനിതകളെ മത്സരിത്തിനിറക്കുന്നത്.

2014ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍ ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികള്‍ വളരെ കുറവാണ്. 2014ല്‍ ഐ.എന്‍.എല്‍.ഡി 16ഉം ബി.ജെ.പി 15ഉം കോണ്‍ഗ്രസ് പത്തും സീറ്റുകളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തിയിരുന്നു.ബി.ജെ.പി ഇത്തവണ അത്തേലി എം.എല്‍.എയും ഡെപ്യൂട്ടി സ്പീക്കറുമായ സന്തോഷ് യാദവ്, പട്ടൗധി എം.എല്‍.എ ബിംല യാദവ്, മുലാന എം.എല്‍.എ സന്തോഷ് ശര്‍വാന്‍, പാനിപത്ത് സിറ്റി എം.എല്‍.എ റോഹിതി രേവ്തി എന്നീ സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ചു. ഇവരുടെ വിജയസാധ്യത പരുങ്ങലിലായതുകൊണ്ടാണ് മത്സരിപ്പിക്കാത്തതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും