സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സാനിറ്ററി നാപ്കിനുകള്‍ കയ്യിലേന്തി ഗര്‍ബാ നൃത്തം ചവിട്ടി വിദ്യാര്‍ത്ഥികളും അധ്യാപകരും

വിമെന്‍ പോയിന്‍റ് ടീം

സാനിറ്ററി നാപ്കിനുകള്‍ കയ്യില്‍ പിടിച്ച് ഗാര്‍ബ നൃത്തമാടി ഗുജറാത്തിലെ  ഐ.ഡി. ടി.(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  ഡിസൈന്‍ ആന്റ് ടെക്നോളജി )വിദ്യാര്‍ഥികളും അധ്യാപകരും.

സ്ത്രീ സുരക്ഷയെക്കുറിച്ചും സാനിറ്ററി നാപ്കിനുകളുടെ  ഉപയോഗത്തെക്കുറിച്ചും അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്  സാനിറ്ററി നാപ്കിനുകള്‍ കയ്യിലേന്തി ഗാര്‍ബാ നൃത്തമാടിയത്.രാജ്യത്തെ പലഗ്രാമങ്ങളിലേയും സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിനുകളെക്കുറിച്ച് ധാരണയില്ല. അതുകൊണ്ടുതന്നെ പലപ്പോഴും ഇത്തരം വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍  ഭൂരിപക്ഷംപേര്‍ക്കും മടിയാണ്.

പക്ഷേ, ഞങ്ങള്‍ക്കതിന് ഒരു മടിയും നാണവുമില്ല. സ്ത്രീയായതില്‍ അഭിമാനമാണ്.  സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കണം. അതിന്റെ ഭാഗമായിട്ടാണ് പാഡുകള്‍ കയ്യില്‍ പിടിച്ച് നൃത്തം ചെയ്തത്. ഐ.ഡി.ടി.യിലെ വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ 150 ഓളം വിദ്യാര്‍ഥികളാണ് നാപ്കിന്‍ കയ്യിലേന്തി നൃത്തം ചെയ്തത്. ആണ്‍കുട്ടികളും നൃത്തത്തില്‍ പങ്കെടുത്തിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും