സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വനിതാ കമ്മീഷന്‍ തീര്‍പ്പാക്കിയത് 3499 കേസുകള്‍

വിമെൻ പോയിന്റ് ടീം

2014-2015ല്‍ വനിതാ കമ്മീഷന്‍ തീര്‍പ്പാക്കിയത് 3499 കേസുകള്‍.വിവിധ ജില്ലകളില്‍ നിന്ന് 6619 പരാതികളാണ് ലഭിച്ചത്.വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണും മെമ്പര്‍മാരും ജില്ല തിരിച്ചാണ് കേസുകള്‍ കൈകൈര്യം ചെയ്യുന്നത്.കമ്മീഷനില്‍ ലഭിക്കുന്ന പരാതികള്‍ക്ക് എത്രയും പെട്ടെന്ന് തീര്‍പ്പു കല്പിക്കുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യം.പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവരെ വിളിച്ച് വരുത്തി വിശദമായ വാദം കേള്‍ക്കുന്നത്.ആവശ്യമെങ്കില്‍ കൗണ്‍സലിംങ് നല്കാറുണ്ട്.കേസിന്റെ എണ്ണം അധികമാകുമ്പോള്‍ അദാലത്ത് മുഖേന ഉചിതമായ തീരുമാനം എടുക്കും.ആകെ 43 അദാലത്തുകള്‍ നടത്തിയിട്ടുണ്ട്.ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്തും കുറവ് കാസര്‍ഗോഡുമാണ്.

ക്രമ നം:, ജില്ല, 2014-2015ല്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍, തീര്‍പ്പാക്കിയ കേസുകള്‍ എന്നീ ക്രമത്തില്‍
1.തിരുവനന്തപുരം , 2288, 1588
2.കൊല്ലം , 587, 316
3.പത്തനംതിട്ട , 270 , 164
4.ആലപ്പുഴ , 431 , 196
5.കോട്ടയം , 783 , 466
6.ഇടുക്കി , 277 130
7.എറണാകുളം , 521 , 291
8.തൃശ്ശൂര്‍ , 270 , 99
9.പാലക്കാട് , 290 , 107
10.മലപ്പുറം , 264 , 43
11.കോഴിക്കോട് , 238 , 20
12.വയനാട് , 101 , 28
13.കണ്ണൂര്‍ , 212 , 24
14.കാസര്‍ഗോഡ് , 89 , 27
15.ആകെ , 6619 , 3499


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും