സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സൈനികരില്‍ നിന്നും എന്റെ മകന്റെ ഭാര്യയെ രക്ഷിക്കാനാകുമോ' ; റാണാ അയൂബിനോട് കശ്മീരി സ്ത്രീ

വിമെന്‍ പോയിന്‍റ് ടീം

സൈനികനില്‍ നിന്നും തന്റെ മകന്റെ ഭാര്യയെ രക്ഷിക്കണമെന്നാണ് കശ്മീര്‍ സന്ദര്‍ശനത്തിനിടെ ഒരു സ്ത്രീ തന്നോട് ആവശ്യപ്പെട്ടതെന്ന് എഴുത്തുകാരി റാണാ അയൂബ്. ദ വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് റാണ അയൂബ് ഇക്കാര്യം വിശദീകരിക്കുന്നത്.

പുല്‍വാമയിലേക്ക് പോകും വഴി തങ്ങള്‍ കണ്ട മുസഫിര്‍ അഹമ്മദ് എന്ന യുവാവിന്റെ കുടുംബം നേരിട്ട അതിക്രമങ്ങളെക്കുറിച്ച് വിവരിക്കവേയാണ് റാണ മുസഫറിന്റെ അമ്മ തന്നോട് ആവശ്യപ്പെട്ട കാര്യം പറയുന്നത്.

‘മുസഫറിന്റെ അമ്മ എന്നെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു. എനിക്കു അവരുടെ മകന്റെ ഭാര്യയെ രക്ഷിക്കാനാവുമോയെന്നാണ് അവര്‍ ചോദിച്ചത്. ‘അവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു, അവര്‍ എന്റെ മകന്റെ ഭാര്യയെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.’ ഉദ്യോഗസ്ഥരെക്കുറിച്ച് അവര്‍ പറയുന്നു. ‘ അവര്‍ വീണ്ടും വരുമോയെന്നാണ് എന്റെ പേടി.’ എന്നും അവര്‍ പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ മോദി സര്‍ക്കാര്‍ തീരുമാനം വന്നതിനു പിന്നാലെ ആഗസ്റ്റ് ആറിനാണ് മുസഫറിന്റെ വീട്ടിലേക്ക് രാഷ്ട്രീയ റൈഫിള്‍സ് സംഘം എത്തിയത്.

വീട് കൊള്ളയടിച്ച സംഘം മുസഫറിനെ മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് ലേഖനത്തില്‍ അവര്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ച് റാണ അയൂബ് പറയുന്നത്.

‘ ഞാന്‍ മുസഫര്‍ അഹമ്മദിനെ കണ്ടു. അവന് 20 വയസാണ്. പരിഗാമിലെ ഒരു ബേക്കറിയില്‍ മകനും സഹോദരനുമൊപ്പം ജോലി ചെയ്യുകയാണ്. അവന്റെ അച്ഛന്‍ ഷാബിര്‍ ഞങ്ങളോട് പറഞ്ഞു, ആഗസ്റ്റ് ആറിന് രാഷ്ട്രീയ റൈഫിള്‍സിന്റെ സുരക്ഷാ യൂണിറ്റിലെ ചിലര്‍ വീട്ടിലെത്തുകയും വാതിലിനു മുട്ടുകയും ചെയ്തു. ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന മൈന്‍ റസിസ്റ്റന്റ് വാഹനത്തിലാണ് അവര്‍ വന്നത്. അവര്‍ വീടിന്റെ ജാലകങ്ങള്‍ പൊട്ടിക്കാന്‍ തുടങ്ങി. ഓഫീസര്‍മാര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നാണ് മുസഫര്‍ എന്നോടു പറഞ്ഞത്.

30 ഓളം ഓഫീസര്‍മാര്‍ വീട് കൊള്ളയടിച്ചു. ഒരാള്‍ മുസഫറിന്റെ കഴുത്തിന് പിടിച്ചുകൊണ്ട് ചോദിച്ചു, ‘എവിടെ നിങ്ങളുടെ കുട്ടാളികള്‍?’. അയാള്‍ മുസഫറിനെ വലിച്ചിഴച്ച് പ്രദേശത്തെ പള്ളിയ്ക്ക് അരികിലെത്തിച്ച് പള്ളിക്കുനേരെ കല്ലെറിയാന്‍ ആവശ്യപ്പെട്ടു. മുസഫര്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ അവനെ വീണ്ടും മര്‍ദ്ദിച്ചു. ‘ നിങ്ങള്‍ ഞങ്ങള്‍ക്കുനേരെ എറിയും പോലെ പള്ളിയ്ക്കുനേരെ കല്ലെറിയൂ, ‘ അവര്‍ പറഞ്ഞതായി അവന്‍ പറഞ്ഞു.’ ലേഖനത്തില്‍ പറയുന്നു.

മണിക്കൂറുകളോളം മുളവടി ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നും മുസഫര്‍ പറഞ്ഞതായി റാണാ അയൂബ് ലേഖനത്തില്‍ പറയുന്നു. അബോധാവസ്ഥയിലായപ്പോള്‍, വൈദ്യുതാഘാതം ഏല്‍പ്പിച്ച് എഴുന്നേല്‍പ്പിച്ചു. പൊള്ളിയ ഭാഗങ്ങള്‍ അവന്‍ തനിക്കു കാണിച്ചുതന്നെന്നും റാണ അയൂബ് പറയുന്നു.

മുസഫറിനെയും സഹോദരന്‍ അഹമ്മദിനെയും 20 ദിവസമാണ് ജയിലിലിട്ടതെന്നും റാണ അയൂബ് പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും