സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മുലയൂട്ടൽ കേന്ദ്രം

വിമെന്‍ പോയിന്‍റ് ടീം

സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന അമ്മമാർക്ക്‌ കുഞ്ഞുങ്ങളെ പാലൂട്ടാൻ സുരക്ഷിത ഇടംതേടി വലയേണ്ടതില്ല. കേരള സ്റ്റാർട്ടപ് മിഷന്റെ (കെ.എസ്‌.യു.എം.) മേൽനോട്ടത്തിലുള്ള ‘ഐ ലവ്‌ 9 മൻത്‌സ്‌ (ഐ എൽ 9)’ എന്ന മാതൃത്വ പരിരക്ഷാ സ്റ്റാർട്ടപ്പ്‌ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച ഡൊമേഷ്യോ മുലയൂട്ടൽ കേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്താനാകും.യാത്രയിൽ സുരക്ഷിതമായി പാലൂട്ടുന്നതിനായി തിരുവനന്തപുരം, എറണാകുളം സൗത്ത്‌, തൃശ്ശൂർ റെയിൽവേ സ്റ്റേഷനുകളിലാണ്‌ മുലയൂട്ടൽ കേന്ദ്രം തുടങ്ങുന്നത്‌.

ഉദ്‌ഘാടനം ഐ.എം.എ. പ്രസിഡന്റ്‌ ഡോ. ആർ.അനുപമ നിർവഹിച്ചു. സീനിയർ കൊമേഴ്‌ഷ്യൽ മാനേജർ ഡോ. രാജേഷ്‌ ചന്ദ്രൻ, ഐ എൽ 9 സ്റ്റാർട്ടപ്‌ ടീമംഗങ്ങളായ ഗംഗാ രാജ്‌, ഡോ. നിത്യാ രാമസ്വാമി, ചിത്രാ ജുഗ്‌നു, എസ്‌.അനുപ്രിയ, ആര്യ ദേവരാജൻ, റെയിൽവേ ഉദ്യോഗസ്ഥരായ ഹർഷ കൃഷ്ണ, സുനിൽ, ശ്രീകുമാരൻ നായർ എന്നിവരും പങ്കെടുത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും