സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സുനന്ദ പുഷ്കറുടെ മരണം; തരൂരിനെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് കോടതിയിൽ

വിമെന്‍ പോയിന്‍റ് ടീം

സുനന്ദ പുഷ്കറിന്റെ മരണത്തിൽ കോൺഗ്രസ് എം പി ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റമോ കൊലപാതക കുറ്റമോ ചുമത്തി കേസെടുത്ത് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് കോടതിയെ സമീപിച്ചു.

ശശി തരൂരിന്റെ ദാമ്പത്യേതര ബന്ധങ്ങളിലും മാനസിക പീഡനത്തിലും മനം നൊന്താണ് സുനന്താ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പ്രത്യേക സിബിഐ കോടതിയിൽ പറഞ്ഞു. ഇനി ജീവിക്കാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സുനന്ദ മറ്റൊരാൾക്ക് അയച്ച മെയിൽ സന്ദേശം അന്വേഷണ സംഘം കണ്ടെത്തിയതായി പബ്ലിക്ക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയിൽ വ്യക്തമാക്കി. 

"മരിക്കുന്നതിന് ഒരു വർഷം മുമ്പ് സുനന്ദയും തരൂരും ഒരു സ്ത്രീയുടെ പേരുപറഞ്ഞ് വഴക്കുണ്ടായതായി വീട്ടുവേലക്കാരി പറഞ്ഞു. 'ക്യാറ്റി' എന്നു പേരുള്ള സ്ത്രീയുടെ പേര് പറഞ്ഞും ഐപിഎല്ലുമായി ബന്ധപ്പെട്ടും ഇരുവരും തർക്കിക്കാറുണ്ടായിരുന്നുവെന്നും വീട്ടുജോലിക്കാരി പറഞ്ഞു"- ശ്രീവാസ്തവ കോടതിയിൽ ചൂണ്ടിക്കാട്ടി. 

മെഹർ തരാർ എന്നു പേരുള്ള സ്ത്രീയുമായി തരൂരിന് ബന്ധമുണ്ടായിരുന്നു. 2013 ജൂണിൽ തരൂർ മെഹറുമൊത്ത് ദുബായിൽ മൂന്ന് രാത്രികൾ ചെലവഴിച്ചിരുന്നതായി സുനന്ദയുടെ സുഹൃത്തും മാധ്യമ പ്രവർത്തകയുമായ നളിനി സിങ്ങിനെ ഉദ്ദരിച്ച് ശ്രീവാസ്തവ പറഞ്ഞു. മെഹറിന് തരൂർ മെസേജ് ചെയ്യാറുണ്ടായിരുന്നുവെന്നും അതിലൊന്നിൽ തെരഞ്ഞെടുപ്പിന് ശേഷം സുനന്ദയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ടായിരുന്നുവെന്ന് ഒരിക്കൽ സുനന്ദ തന്നെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നുവെന്ന് നളിനി സിങ്ങിനെ ഉദ്ദരിച്ച് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. 

തരൂരുമായുള്ള സുനന്ദയുടെ വാവാഹം സന്തോഷപൂർവ്വമുള്ളതായിരുന്നു. എന്നാൽ മരണത്തിനു തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ സുനന്ദ വിഷമത്തിലായിരുന്നുവെന്ന് അവരുടെ സഹോദരൻ ആശിഷ് ദാസ് പറഞ്ഞതായും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. 

കേസ് ഒക്ടോബർ 17ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും