സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നരേന്ദ്രമോദിയെ വിമര്‍ശിച്ച് സോണിയ

വിമെൻ പോയിന്റ് ടീം

രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ എന്‍.ഡി.എ സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. മോദി ഷെഹന്‍ഷാ (ചക്രവര്‍ത്തി) ചമഞ്ഞു പ്രവര്‍ത്തിക്കുകയാണെന്നും, ഇവിടെ ചക്രവര്‍ത്തിയില്ല പ്രധാനമന്ത്രിയാണുള്ളതെന്നും സോണിയ പറഞ്ഞു.
മോദിക്ക് ഇത്രയും ഔന്നിത്യം നല്‍കിയത് മന്ത്രിമാരാണ്. രാജ്യത്ത് ദാരിദ്ര്യവും വരള്‍ച്ചയും കര്‍ഷക ദുരിതവും നിലനില്‍ക്കുമ്പോള്‍ ആഘോഷങ്ങള്‍ നടത്തുകയാണെന്നും അതൊരു നല്ല പ്രവണതയാണെന്ന് താന്‍ കരുതുന്നില്ലെന്നും സോണിയ പറഞ്ഞു.

അതേസമയം സോണിയയുടെ പ്രസ്താവന അങ്ങേയറ്റം പരിതാപകരമാണെന്ന് ബിജെപി വക്താവ് സംപീത് പത്ര പ്രതികരിച്ചു. ഒരു ദശകത്തിലേറെ രാജ്യത്തെ കുത്തകയാക്കി ഭരിച്ച കോണ്‍ഗ്രസ് ചക്രവര്‍ത്തി എന്ന വാക്കിന്റെ അര്‍ത്ഥം മനസ്സിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.

രാജ്യത്തെ അടക്കിഭരിക്കുന്നവരെയാണ് ചക്രവര്‍ത്തിമാര്‍ എന്ന് വിളിക്കേണ്ടത്. ഗാന്ധി കുടുംബത്തില്‍പ്പെട്ടവരെയല്ലാതെ വേറെ ആരെയാണ് ചക്രവര്‍ത്തിമാര്‍ എന്ന് വിശേഷിപ്പിക്കേണ്ടത്. ഇന്ത്യ അവരുടെ സ്വകാര്യ സ്വത്താണ് എന്ന മട്ടിലാണ് അവര്‍ കൊണ്ടു നടന്നത്.

ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ സ്വന്തം കഠിനദ്ധ്വാനത്തിലൂടെ ഇന്ത്യയുടെ പ്രധാനമന്ത്രിയായത് ഉള്‍ക്കൊള്ളാന്‍ ഗാന്ധി കുടുംബത്തിന് ഇനിയും സാധിച്ചിട്ടില്ല. അതിലെ നിരാശയും രോക്ഷവുമാണ് അവര്‍ ഇത്തരം പ്രസ്താനകളിലൂടെ വെളിവാക്കുന്നതെന്നും സംപീത് പത്ര പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും