സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മുത്തലാഖ് നിയമത്തിനെതിരായ ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

വിമെന്‍ പോയിന്‍റ് ടീം

മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കുന്ന 2019ലെ മുത്തലാഖ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്. ‘മതാചാരം അസാധുവാക്കിയശേഷവും തുടര്‍ന്നാല്‍ എന്തു ചെയ്യും?’ എന്നും ഹര്‍ജിയില്‍ കോടതി ചോദിച്ചു.

മുത്തലാഖിനെ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുന്ന 2019ലെ മുസ്‌ലിം സ്ത്രീകളുടെ വൈവാഹിക അവകാശ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്താണ് ഹര്‍ജികള്‍. മൂന്ന് തവണ ഓര്‍ഡിനന്‍സുകളായി കൊണ്ടുവന്ന ഈ നിയമം ഈ വര്‍ഷം ജൂലൈയിലാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചത്.

ജസ്റ്റിസുമാരായ എന്‍.വി രമണ, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ചാണഅ ഹരജികള്‍ പരിഗണിക്കുന്നത്.മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യേക നിയമം ആവശ്യമില്ലെന്നാണ് ഹര്‍ജികളിലെ വാദം. ഈ നിയമം മുസ്‌ലിം ഭര്‍ത്താക്കാന്മോരുടുള്ള വിവേചനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും