സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ലോക ബാഡ‍്‍മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പിവി സിന്ധുവിന് കിരീടം

വിമെന്‍ പോയിന്‍റ് ടീം

ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പിവി സിന്ധുവിന് കിരീടം. ഫൈനലിൽ ജപ്പാൻെറ നൊസോമി ഒക്കുഹാരയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ബാഡ‍്‍മിൻറൺ ലോക കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു. 21-7, 21-7 എന്ന സ്കോറിനാണ് സിന്ധുവിൻെറ വിജയം. അരമണിക്കൂറിലധികം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധു അനായാസ വിജയം സ്വന്തമാക്കിയത്. 

വിജയം നേടാനായതിൽ സന്തോഷമുണ്ടെന്ന് സിന്ധു പ്രതികരിച്ചു. മത്സരവിജയം അമ്മയ്ക്കാണ് സമർപ്പിക്കുന്നതെന്നും അവർ പറഞ്ഞു. സിന്ധുവിൻെറ അമ്മയുടെ പിറന്നാളാണ് ഇന്ന്. കോച്ച് പുല്ലേല ഗോപീചന്ദിനും സപ്പോർട്ട് സ്റ്റാഫിനും നന്ദി പറയുന്നുവെന്നും അവർ പറഞ്ഞു. രണ്ട് വർഷം മുമ്പ് ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ സിന്ധു ഒകുഹാരയോട് പരാജയപ്പെട്ടിരുന്നു. ഇതിൻെറ കണക്ക് തീർക്കുന്നത് കൂടിയായി ഈ വിജയം. 

ചൈനീസ് താരം ചെന്‍ യു ഫെയിനെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിഫൈനലിൽ പ്രവേശിച്ചത്. പി വി സിന്ധു നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ചെന്‍ യു ഫെയിനെ പരാജയപ്പെടുത്തിയത്. 21-7, 21-14 എന്നിങ്ങനെയായിരുന്നു സെമിഫൈനലിലെ മത്സരഫലം. ഇരുവരും തമ്മിലെ ഒന്‍പതാം മത്സരമായിരുന്നു ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറിയത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും