സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പള്ളിയില്‍ പോകാതിരിക്കാന്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടു

വിമെന്‍ പോയിന്‍റ് ടീം

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടെന്ന് പരാതി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പള്ളിയില്‍ പോകാതിരിക്കാനാണ് ലൂസി കളപ്പുരയെ മറ്റ് കന്യാസ്ത്രീകള്‍ പൂട്ടിയിട്ടതെന്നാണ് വിവരം. മാനന്തവാടിയിലെ മഠത്തില്‍ പൊലീസെത്തി പൂട്ടിയ വാതില്‍ തുറപ്പിച്ചു.

പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് വാതില്‍ പൂട്ടിതായി ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് സിസ്റ്റര്‍ വെള്ളമുണ്ട പൊലീസ് സ്റ്റേഷനിലേക്ക് ബന്ധപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസെടുക്കുമെന്ന് വെള്ളമുണ്ട പൊലീസ് അറിയിച്ചു.

സിസ്റ്റര്‍ ലൂസി കളപ്പുര മഠം വിടണമെന്ന് ആവശ്യപ്പെട്ട് എഫ്.സി.സി സന്യാസിസമൂഹം കുടുംബത്തിന് കത്തയച്ചിരുന്നു. എഫ്.സി.സി യുടെ മാനന്തവാടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ലൂസി കളപ്പുരയുടെ അമ്മയ്ക്കാണ് കത്ത് അയച്ചത്. മകളെ മഠത്തില്‍നിന്നും കൊണ്ടുപോകണമെന്നാണ് കത്തില്‍ പറയുന്നത്. ഇനിയും മഠത്തില്‍ തുടരുന്നത് സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്.

സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായി സിസ്റ്റര്‍ ലൂസി സന്യാസി വ്രതം വ്യതിചലിച്ച് സഞ്ചരിച്ചു. സഭയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള കാര്യങ്ങള്‍ചയ്തു. കാറുവാങ്ങി. ടെലിവിഷനില്‍ സഭയെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചു തുടങ്ങിയ കാരണങ്ങളാണ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും സഭ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, മഠത്തില്‍നിന്ന് തന്നെ ഇറക്കിവിടാന്‍ സന്യാസി സമൂഹത്തിന് നിയമപരമായി കഴിയില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. സഭയില്‍ നിന്ന് തന്നെ പുറത്താക്കിയ തീരുമാനത്തില്‍ അപ്പീല്‍ നടപടികളുമായി മുമ്പോട്ട് പോകുകയാണ്. വത്തിക്കാനിലേക്ക് അപ്പീല്‍ അയച്ചിട്ടുണ്ട്. മഠത്തില്‍ നിന്ന് നിര്‍ബന്ധിച്ച് ഇറക്കിവിടാനാവില്ലെന്നും ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു. മകളെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് 85 വയസ്സുള്ള തന്റെ അമ്മയ്ക്ക് കത്തയച്ചത് ശരിയായ നടപടിയല്ലെന്ന് ലൂസി കളപ്പുര പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും