സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ന്യൂനപക്ഷ വിഭാഗ പെണ്‍കുട്ടികള്‍ക്കുള്ള സ്‌‌കോളര്‍ഷിപ്പ്: സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാജപ്രചരണം

വിമെന്‍ പോയിന്‍റ് ടീം

കേന്ദ്രസര്‍ക്കാര്‍ സ്‌‌‌കോളര്‍ഷിപ്പിനെ സംസ്ഥാന സര്‍ക്കാരിന്റേതാക്കി പ്രചരിപ്പിച്ച് വര്‍ഗീയ മുതലെടുപ്പിന് നീക്കം. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കായുള്ള ബീഗം ഹസ്‌‌റത്ത് സ്‌‌കോളര്‍ഷിപ്പിന്റെ പേരിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടക്കുന്നത്. ഹിന്ദു മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ കേരള സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രചാരണം. എന്നാല്‍ ഈ സ്‌‌‌കോളര്‍ഷിപ്പ് നല്‍കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴിലുള്ള മൗലാനാ ആസാദ് എജ്യൂക്കേഷണല്‍ ഫൗണ്ടേഷന്‍ (എംഎഇഎഫ്) ആണെന്നതാണ് സത്യം. ഇത് മറച്ചുവെച്ചാണ് വര്‍ഗീയധ്രുവീകരണം ഉണ്ടാക്കുംവിധം വാട്‌സാപ്പിലടക്കം ശബ്‌ദ സന്ദേശമായി നുണപ്രചരണം നടക്കുന്നത്. 

മുസ്ലിം, ക്രിസ്‌ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാര്‍സി, ജെയിന്‍ സമുദായങ്ങളില്‍ ഏതിലേലും ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് ബീഗം ഹസ്‌‌റത്ത് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. വിദ്യാര്‍ഥികള്‍ മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍ വരാത്ത കോഴ്‌സുകളില്‍ പഠിക്കുന്നവരായിരിക്കണം. വിദ്യാര്‍ഥി തൊട്ടുമുമ്പുള്ള ക്ലാസില്‍/യോഗ്യതാ പരീക്ഷയില്‍ മൊത്തം 50 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് വാങ്ങണം. രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപയില്‍ കവിയരുത്. സ്‌കോളര്‍ഷിപ്പ് തുക ഒന്‍പത്, 10 ക്ലാസുകളിലെ പഠനത്തിന് 5000 രൂപവീതവും 11, 12 ക്ലാസുകളിലെ പഠനത്തിന് 6000 രൂപ വീതവുമാണ്. www.maef.nic.in എന്ന വെബ്‌സൈറ്റില്‍ സ്‌‌കോളര്‍പ്പിനെ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും