സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആയിഷയ്ക്ക് ആശ്വാസമായി ഒരുകൂട്ടം പെണ്‍കുട്ടികള്‍

വിമെന്‍ പോയിന്‍റ് ടീം

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം തടഞ്ഞ് തന്റെ ദുരിതങ്ങള്‍ വിങ്ങിപ്പൊട്ടിയ ആയിഷ തിരിഞ്ഞപ്പോള്‍ കാത്തിരുന്നത് വലിയൊരു അത്ഭുതം. പിന്നില്‍ കാത്തുനിന്ന ഒരുകൂട്ടം പെണ്‍കുട്ടികള്‍ ആയിഷയുടെയും മകള്‍ നസീമയുടെയും കണ്ണു തുടച്ചുകൊണ്ട് പറഞ്ഞു. ‘നഷ്ടമായ വീട് ഞങ്ങള്‍ പണിത് തരാം. അതും നിങ്ങള്‍ക്ക് എവിടെയാണോ വേണ്ടത് അവിടെ’.

അമ്പരന്ന് പോയ ആയിഷയ്ക്കും മുഹമ്മദിനും കുട്ടികള്‍ കളി പറയുകയല്ലെന്ന് ബോധ്യപ്പെടാന്‍ കുറെ സമയമെടുത്തു. പുത്തുമല ഉരുള്‍പൊട്ടലില്‍ ഇവരുടെ ആകെയുള്ള വീടും മൂന്ന് സെന്റ് ഭൂമിയുമാണ് ഒലിച്ചുപോയത്. അന്ന് വേവലാതിയോടെയുള്ള ഓട്ടത്തിലാണ് പച്ചക്കാട് കിളിയാന്‍കുന്നത്ത് മുഹമ്മദും കുടുംബവും. ദുരിതാശ്വാസ ക്യാമ്പ് തീര്‍ന്നാല്‍ എവിടേയ്ക്ക് പോകുമെന്നും എങ്ങനെ ജീവിക്കുമെന്നുമുള്ള ആശങ്ക വേറെയും.

മുഖ്യമന്ത്രി ഇന്നലെ ഒട്ടേറെ ദുരിത ബാധിതരെ കണ്ടെങ്കിലും ആയിഷയ്ക്ക് അടുത്തെത്താനായില്ല. വാഹനത്തില്‍ കയറിയ അദ്ദേഹത്തെ തടഞ്ഞപ്പോള്‍ കാറിന്റെ ചില്ല് താഴ്ത്ത് ‘നമുക്ക് ശരിയാക്കാം, ഞങ്ങളെല്ലാം കൂടെത്തന്നെയുണ്ട്’ എന്ന് പറയുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വാഹനം നീങ്ങിയതോടെ കോഴിക്കോട് അല്‍ഹംറ ഇന്റര്‍നാഷണല്‍ ഗേള്‍സ് ക്യാംപസിലെ 11 ബിഎസ് സി സൈക്കോളജി വിദ്യാര്‍ത്ഥിനികള്‍ ഇവരെ ആശ്വസിപ്പിക്കാനെത്തി. വീട് നിര്‍മ്മിച്ച് നല്‍കാമെന്ന ഉറപ്പും നല്‍കി. നൂറിലേറെ അംഗങ്ങളുള്ള ഹായ് ഫൗണ്ടേഷനിലെ സന്നദ്ധ പ്രവര്‍ത്തകരാണ് ഇവര്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും