സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശ്രീറാം ഹെല്‍പ്പ് ചോദിച്ചതുകൊണ്ട് പോയി, മദ്യത്തിന്റെ മണമാണോ ഉണ്ടായിരുന്നത് എന്ന് അറിയില്ല: വഫ ഫിറോസ്

വിമെന്‍ പോയിന്‍റ് ടീം

ശ്രീറാം വെങ്കിട്ടരാമനെ ഹെല്‍പ്പ് ചെയ്യാനാണ് താന്‍ കാറുമായി പോയതെന്ന് വഫാ ഫിറോസ്. മറ്റേത് സുഹൃത്ത് വിളിച്ചാലും പോവുമായിരുന്നുവെന്നും വഫാ ഫിറോസ് പറഞ്ഞു. 

ശ്രീറാം ഒരു പ്രോഗ്രാം കണ്ട് അങ്ങോട്ട് വിളിക്കുകയായിരുന്നു. ശ്രീറാമിന്റെ ബ്രില്യന്‍സ് ഇഷ്ടപ്പെട്ടാണ് വിളിക്കുന്നത്. അതിന് ശേഷം പരിചയമായി. ശ്രീറാമിന്റെ ഔദ്യോഗിക കാര്യങ്ങളിലൊന്നും ഇടപെട്ടിട്ടില്ല. അന്നേ ദിവസം ഒരു മെസേജ് ആണ് ശ്രീറാം എനിക്ക് അയച്ചത്. ഹെല്‍പ്പ് ആവശ്യപ്പെട്ട്. അത് കൊണ്ടാണ് പോയത്. മറ്റേത് സുഹൃത്താണെങ്കിലും പോവും. അതാണെന്റെ സ്വഭാവം. തിരുവനന്തപുരം സുരക്ഷയുള്ള നഗരമായിട്ടാണ് തോന്നിയത്. എന്റെ ബന്ധുക്കളെ അടക്കം അതേ സമയത്ത് സ്വീകരിക്കുന്നതിന് വേണ്ടി കാറുമായി പോയിട്ടുണ്ടെന്നും വഫാ പറഞ്ഞു.

കവടിയാറില്‍ എത്താനാണ് ശ്രീറാം ആവശ്യപ്പെട്ടത്. കവടിയാറില്‍ എത്തി അദ്ദേഹത്തെ കാറില്‍ കയറ്റി. അത്യാവശം വേഗതയിലാണ് പോയത്. പിതാവോ ഭര്‍ത്താവോ മദ്യപിക്കാറില്ല. അത് കൊണ്ട് തന്നെ മദ്യത്തിന്റെ മണം അറിയില്ല. എന്നാല്‍ ശ്രീറാമിനെ പ്രത്യേകമൊരു മണം ഉണ്ടായിരുന്നു. അത് മദ്യത്തിന്റേതാണോയെന്ന് രേഖകള്‍ തെളിയിക്കട്ടെ എന്ന് വഫാ പറഞ്ഞു.

കെ.എം ബഷീറിന്റെ വാഹനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നോ ഇല്ലയോ എന്ന് കണ്ടില്ല. കാര്‍ ഇടിച്ചതാണ് കണ്ടത്. കാര്‍ ഇടിച്ചപ്പോള്‍ ശ്രീറാം ചാടിയിറങ്ങി. എന്റെ ഭാഗത്തെ ഡോര്‍ ജാം ആയി. അതിന് ശേഷം ശ്രീറാം ബഷീറിനെ തൂക്കിയെടുത്തു. രക്ഷപ്പെടുത്തുന്നതിന് വേണ്ടി നിരവധി പേരെ വിളിച്ചു. പലരും വന്നു. പക്ഷെ ആംബുലന്‍സില്‍ മാത്രമേ കൊണ്ട് പോവാന്‍ പറ്റു എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ആംബുലന്‍സ് വരുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. എന്നെ ഇവിടെ നിര്‍ത്തേണ്ടതില്ലല്ലോ എന്ന് ശ്രീറാം ചോദിക്കുകയും ശ്രീറാമിന്റെ മൊബൈലില്‍ യൂബര്‍ കണക്ട് ചെയ്ത് തരികയും ചെയ്തു. അങ്ങനെയാണ് താന്‍ തിരികെ പോന്നതെന്നും വഫാ പറഞ്ഞു.

അന്നവിടെ നടന്നതെല്ലാം സത്യസന്ധമായി മൊഴി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെയാണ് എനിക്ക് വേണ്ടി വന്നത്. അദ്ദേഹത്തിന്റെ പിതാവും മാതാവുമാണ് വന്നത്. മറ്റ് സഹോദരങ്ങളുടെ ഭാര്യമാരും എന്നെ പിന്തുണക്കുന്നുണ്ടെന്നും വഫാ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും